അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി എത്തി; താല്‍ക്കാലിക വൈദ്യുതി പ്രതിസന്ധി അവസാനിച്ചെന്ന് കെ.എസ്.ഇ.ബി
Kerala News
അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി എത്തി; താല്‍ക്കാലിക വൈദ്യുതി പ്രതിസന്ധി അവസാനിച്ചെന്ന് കെ.എസ്.ഇ.ബി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 12th August 2021, 8:46 pm

ഇടുക്കി: മൂലമറ്റത്ത് ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിലച്ചുണ്ടായ താല്‍ക്കാലിക വൈദ്യുതി പ്രതിസന്ധിയ്ക്ക് പരിഹാരം. അയല്‍സംസ്ഥാനത്ത് നിന്ന് 400 മെഗാവാട്ട് വൈദ്യുതി എത്തിയെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

നേരത്തെ മൂലമറ്റത്തെ ആറ് ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിലച്ചിരുന്നു. പിന്നീട് ഇതില്‍ ഒന്ന് പ്രവര്‍ത്തനസജ്ജമാക്കി.

സാങ്കേതിക തടസത്തെ തുടര്‍ന്നാണ് ജനറേറ്റുകളുടെ പ്രവര്‍ത്തനം പെട്ടെന്ന് നിലച്ചത്. ഇതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ഏതാനും ഫീഡറുകളില്‍ തടസം ഉണ്ടായിരുന്നു.

ഒന്നരമണിക്കൂറോളം സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ 15 മിനിറ്റ് വീതം വൈദ്യുതി മുടങ്ങിയിരുന്നു.

പ്രശ്‌നം പരിഹരിക്കാനായി കൂടുതല്‍ തെര്‍മല്‍ വൈദുതി സംസ്ഥാനത്തേക്ക് എത്തിക്കാന്‍ അടിയന്തരമായി വൈദ്യുതി വകുപ്പ് നടപടി തുടങ്ങിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kerala Power Supply Disrupted KSEB