മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ച തമിഴ്‌നാട് സ്വദേശിയ്ക്ക് കൊവിഡ്; സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി
Kerala News
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ച തമിഴ്‌നാട് സ്വദേശിയ്ക്ക് കൊവിഡ്; സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി
ന്യൂസ് ഡെസ്‌ക്
Monday, 29th June 2020, 6:18 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചയാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

തമിഴ്‌നാട് സ്വദേശിയായ ഹരാസാഗരനാണ് രോഗം ബാധിച്ച് മരിച്ചത്.

സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 79 പേര്‍ രോഗമുക്തരായി. തുടര്‍ച്ചയായ പതിനൊന്നാം ദിവസമാണ് സംസ്ഥാനത്ത് നൂറിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്.

ഒമ്പത് സി.ഐ.എസ്.എഫുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. സമ്പര്‍ക്കം വഴി അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ