സര്‍ക്കാര്‍ നീക്കും ഫലം കണ്ടില്ല; സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് നഴ്‌സുമാരുടെ സംഘടനകള്‍; നാളെ മുതല്‍ അനിശ്ചിതകാല സമരവും ലോങ് മാര്‍ച്ചും
Nurses Strike
സര്‍ക്കാര്‍ നീക്കും ഫലം കണ്ടില്ല; സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് നഴ്‌സുമാരുടെ സംഘടനകള്‍; നാളെ മുതല്‍ അനിശ്ചിതകാല സമരവും ലോങ് മാര്‍ച്ചും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd April 2018, 10:03 pm

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേയ്ക്ക് നാളെ നടത്താനിരുന്ന ലോങ് മാര്‍ച്ചിലും അനിശ്ചിതകാല സമരത്തിലും ഒരു മാറ്റവുമില്ലെന്ന് നഴ്‌സുമാരുടെ സംഘടന. സുപ്രിം കോടതി നിര്‍ദേശിച്ച ഉത്തരവ് സര്‍ക്കാര്‍ അട്ടിമറിക്കുകയായിരുന്നെന്നും സ്വകാര്യ നഴ്‌സുമാരുടെ സംഘടനകള്‍ വ്യക്തമാക്കി.

നേരത്തെ സെക്രട്ടേറിയറ്റിലേയ്ക്ക് ലോങ് മാര്‍ച്ച് നടത്തിയുള്ള നഴ്‌സുമാരുടെ സമരം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. എല്ലാ സ്വകാര്യാശുപത്രികളിലെയും നഴ്‌സുമാരുടെ മിനിമം വേതനം 20000 രൂപയാക്കി സര്‍ക്കാര്‍ നിശ്ചയിച്ചുള്ള ശമ്പളപരിഷ്‌കരണ വിജ്ഞാപനത്തില്‍ നിയമ സെക്രട്ടറി ഒപ്പു വെച്ചിരുന്നു.


Also Read ദേശീയപാതാ വികസനം; ഭൂമിയേറ്റെടുപ്പ് സര്‍വേയില്‍ പാകപ്പിഴവുണ്ടെന്ന് സ്പീക്കര്‍


ജനറല്‍, ബി.എസ്.സി നഴ്‌സുമാര്‍ക്കും, പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ എ.എന്‍.എം നഴ്‌സുമാര്‍ക്കും 20000 രൂപയായിരിക്കും ശമ്പളം,നേരത്തെ ഹൈക്കോടതിയില്‍ കേസുള്ളതിനാലാണ് വിജ്ഞാപനമിറക്കാന്‍ താമസമുണ്ടായതെന്ന് തൊഴില്‍മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞിരുന്നു.

എന്നാല്‍ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നഴ്‌സുമാരുടെ പ്രഖ്യാപനം വന്നതോടെ നാളെ മുതല്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക് പോകുമെന്നുറപ്പായി. ചേര്‍ത്തല കെ.വി.എം ആശുപത്രിയില്‍ നിന്ന് സെക്രട്ടേറിയറ്റിലേയ്ക്ക് 170 കിലോ മീറ്ററില്‍ അധികം ദൂരം ലോങ് മാര്‍ച്ച് നാളെ നടത്താനാണ് സംഘടനകളുടെ തീരുമാനം.