കൊവിഡ് 19; ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നല്‍കി നേഴ്‌സുമാരുടെ സംഘടന
Kerala News
കൊവിഡ് 19; ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നല്‍കി നേഴ്‌സുമാരുടെ സംഘടന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 30th March 2020, 10:37 pm

തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നല്‍കി നഴ്‌സുമാരുടെ സംഘടന. കേരള നഴ്‌സസ് ആന്‍ഡ് മിഡ്‌വൈഫ്‌സ് കൗണ്‍സില്‍ ആണ് സംഭാവന നല്‍കിയത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന് സാമ്പത്തിക സഹായം ആവശ്യമുണ്ടെന്നും സര്‍ക്കാര്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പലരും നല്ല രീതിയില്‍ സഹകരിച്ചു. ഇത് സംബന്ധിച്ച് ജീവനക്കാരുടെ സംഘടന നേതാക്കളുമായി ചര്‍ച്ച നടത്തി. ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യാന്‍ തയ്യാറാകണമെന്ന് അഭ്യര്‍ത്ഥിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നേരത്തെ പ്രതിസന്ധി നേരിട്ടപ്പോള്‍ മഹാഭൂരിപക്ഷവും സര്‍ക്കാരിനെ സഹായിച്ചിട്ടുണ്ട്. ഈ അഭ്യര്‍ത്ഥനയാണ് വീണ്ടും സംഘടനാ പ്രതിനിധികള്‍ക്ക് മുമ്പില്‍വച്ചതെന്നും അദ്ദേഹം അറിയിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ