എഡിറ്റര്‍
എഡിറ്റര്‍
റാഗിംഗ് പടികടന്ന് വിവാഹ വീട്ടിലും
എഡിറ്റര്‍
Tuesday 14th November 2017 5:16pm


കോഴിക്കോട്: കേരളത്തിലെ ഒരു കല്ല്യാണ വീട്ടിലെ നവവധുവിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. വരനും വരന്റെ കൂട്ടുകാരും ചേര്‍ന്ന് കല്ല്യാണ വേഷത്തില്‍ വധുവിനെക്കൊണ്ട് തേങ്ങ അരപ്പിക്കുന്നു. ചുറ്റും കൂടി നില്‍ക്കുന്നവര്‍ തമാശയെന്ന വിധം ആവോളം ആസ്വദിക്കുന്നു.

പുതിയ ഒരു ജീവതം സ്വപ്നം കണ്ട് ഭര്‍തൃവീട്ടിലേക്ക് വന്നുകയറിയ പെണ്‍കുട്ടിയ്ക്കാണ് ആദ്യദിവസം തന്നെ അസഹനീയമായ ഈ തമാശയെ നേരിടേണ്ടി വന്നത്. അതും ഭര്‍ത്താവിന്റെ വീട്ടുകാരുടെ മുന്നില്‍ വച്ച്.


Read more:   ജഡ്ജിമാര്‍ക്കെതിരായ മെഡിക്കല്‍ കോഴ ആരോപണം; അന്വേഷണമാവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളി


ചുറ്റും കൂടിനിന്നവരുടെ പ്രോത്സാഹനം അമ്മായിയമ്മയെ പോലെ അരയ്ക്കണം, വടിവൊത്ത രീതിയില്‍ വേഗം അരയ്ക്ക് തുടങ്ങിയ കമന്റുകളോടെയായിരുന്നു. ഇത് മതിയോ എന്ന് വധു ഇടയ്ക്കിടെ ചോദിക്കുന്നുണ്ട്. വിവാഹ വേഷത്തില്‍ തളര്‍ന്ന അവരുടെ നിസാഹയത അതില്‍ നിന്നും വ്യക്തമാണ്.

ഒരു തേങ്ങ മുഴുവന്‍ അരച്ച ശേഷമാണ് വരനും സംഘവും തങ്ങളുടെ അതിരുവിട്ട തമാശ അവസാനിപ്പിച്ചത്.
കല്ല്യാണ വീടുകളിലെയും ആഘോഷങ്ങളിലെയും നിരവധി തമാശ വീഡിയോകള്‍ കണ്ടിട്ടുണ്ടെങ്കിലും ഇത് പോലൊന്ന് ആദ്യമാണ്. നിരവധി വിമര്‍ശനങ്ങളാണ് ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഇതിനകം വന്നിട്ടുള്ളത്.

Advertisement