സന്തോഷ് ട്രോഫി ഫുട്‌ബോള്‍ സെമിയില്‍ കേരളം. ക്വാര്‍ട്ടര്‍ ഫൈനലില്‍ അസമിനെ മൂന്ന് ഗോളിന് തകര്‍ത്താണ് കേരളം വിജയക്കുതിപ്പ് തുടര്‍ന്നത്.
അസമിനെതിരെ തകര്‍പ്പന്‍ കളിയാണ് കേരളം പുറത്തെടുത്തത്. തുടക്കം മുതല്‍ അവസാന വിസില്‍ വരെ കളിയുടെ പൂര്‍ണ നിയന്ത്രണം കേരളത്തിനായിരുന്നു. പന്ത് തങ്ങളുടെ കോര്‍ട്ടിലായതിനാല്‍ ആക്രമണാത്മക ഫുട്‌ബോളാണ് കേരളം കാഴ്ചവെച്ചത്.
കേരളത്തിന്റെ മുന്നേറ്റങ്ങളെ തടയാന്‍ അസം പ്രതിരോധം ശ്രമിച്ചെങ്കിലും, കേരളത്തിന്റെ വേഗതയും കൃത്യതയും നിറഞ്ഞ ആക്രമണങ്ങള്‍ക്ക് മുമ്പില്‍ എതിരാളിക്ക് പിടിച്ചുനില്‍ക്കാനായില്ല.
സിലാപത്തറിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ 17ാം മിനിറ്റില്‍ മനോജ് നേടിയ ഗോള്‍ കേരളത്തിന് മികച്ച തുടക്കം നല്‍കി. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ അജ്‌സല്‍ നേടിയ ഗോള്‍ ടീം കോമ്പിനേഷന്റെ മനോഹരമായ ഉദാഹരണമായി.
ഇതോടെ കേരളം 2-0ന് മുന്നിലെത്തി. രണ്ടാം പകുതിയിലും ആധിപത്യം തുടര്‍ന്ന കേരളത്തിനായി എക്‌സ്ട്രാ ടൈമില്‍ ദില്‍ഷാദ് നേടിയ ഗോളിലൂടെ അസമിന്റെ പ്രതീക്ഷകള്‍ പൂര്‍ണമായി അവസാനിപ്പിച്ചു. ഗോള്‍കീപ്പര്‍ ഹജ്മലിന്റെ മികച്ച സേവുകള്‍ കേരളത്തിന് ക്ലീന്‍ ഷീറ്റ് ഉറപ്പാക്കി. പ്രതിരോധവും മിഡ്ഫീല്‍ഡും ആക്രമണവും ഒരുപോലെ തിളങ്ങിയ മത്സരമായിരുന്നു ഇത്.
അതേസമയം വ്യാഴാഴ്ച്ച നടക്കുന്ന സെമിയില്‍ പഞ്ചാബാണ് എതിരാളി. എട്ടാം കിരീടം ലക്ഷ്യം വെച്ചാണ് കേരളം മുന്നേറുന്നത്. തമിഴ്നാടിനെ ഷൂട്ടൗട്ടില്‍ 4-1ന് മറികടന്നാണ് പഞ്ചാബ് സെമി ഉറപ്പിച്ചത്. രാജസ്ഥാനെ രണ്ട് ഗോളിന് കീഴടക്കി റെയില്‍വേസും മുന്നേറി.
എട്ടാം കിരീടമാണ് കേരളത്തിന്റെ ലക്ഷ്യം. തമിഴ്‌നാടിനെ ഷൂട്ടൗട്ടില്‍ 4-1ന് മറികടന്നാണ് പഞ്ചാബ് സെമി ഉറപ്പിച്ചത്. രാജസ്ഥാനെ രണ്ട് ഗോളിന് കീഴടക്കി റെയില്‍വേസും സെമിയിലേക്ക് മുന്നേറി.
Content Highlight: Kerala in Santosh Trophy football semi-finals