കാല്‍ നടയാത്രക്കാരായ സ്ത്രീകളുടെ 'പുറകില്‍ തോണ്ടുന്ന' കേരള ഹോം ഗാര്‍ഡിന്റെ വീഡിയോ; സംഭവം കൊച്ചി തേവരയില്‍
kERALA NEWS
കാല്‍ നടയാത്രക്കാരായ സ്ത്രീകളുടെ 'പുറകില്‍ തോണ്ടുന്ന' കേരള ഹോം ഗാര്‍ഡിന്റെ വീഡിയോ; സംഭവം കൊച്ചി തേവരയില്‍
ന്യൂസ് ഡെസ്‌ക്
Wednesday, 19th September 2018, 10:48 am

കൊച്ചി: ഡ്യൂട്ടിക്കിടെ കാല്‍ നടയാത്രക്കാരായ സ്ത്രീകളെ അപമാനിച്ച് ഹോം ഗാര്‍ഡ്. കൊച്ചി ലൂര്‍ദ് പള്ളിക്ക് സമീപമാണ് സംഭവം. കാല്‍ നടയാത്രക്കാരായ വിദ്യാര്‍ത്ഥിനകളടക്കമുള്ള സ്ത്രീകളെ “പുറകില്‍ തോണ്ടുന്ന” ഹോം ഗാര്‍ഡിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

വഴിയരികില്‍ നില്‍ക്കുകയായിരുന്ന ഇയാള്‍ കൈവീശി നിന്ന് സ്ത്രീകള്‍ അടുത്തു കൂടി നടന്നു പോകുമ്പോള്‍ പിന്നില്‍ സ്പര്‍ശിക്കുകയായിരുന്നു. സംശയം തോന്നിയ ചിലര്‍ തിരിഞ്ഞു നോക്കിയെങ്കിലും ഇയാള്‍ കൂസലില്ലാതെ നിക്കുകയായിരുന്നു.

സമീപത്തുള്ള ആരോ ചിത്രീകരിച്ച വീഡിയോ ആണ് വ്യാപകമായി ഇപ്പോള്‍ പ്രചരിക്കുന്നത്. സംഭവം കേരളാ പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ചിലര്‍ പരാതിപ്പെട്ടിരുന്നു. ഇയാള്‍ ഹോം ഗാര്‍ഡ് ആണെന്നും ബന്ധപ്പെട്ട സ്റ്റേഷന്‍ ചുമതലയുള്ള ഓഫീസറെ വിവരം അറിയിച്ചിട്ടുണ്ടെന്നും, ഇയാള്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടാകുമെന്നുമാണ് പൊലീസ് മറുപടി നല്‍കിയത്.

DoolNews Video