എഡിറ്റര്‍
എഡിറ്റര്‍
‘അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും’; ‘ഉള്ളുകൊണ്ട് ഞാന്‍ ഇടതുപക്ഷക്കാരന്‍’; എന്‍.ഡി.എയുമായുള്ള സഖ്യം ഒഴിയുമെന്ന്  സൂചന നല്‍കി വെള്ളാപ്പള്ളി
എഡിറ്റര്‍
Tuesday 19th September 2017 9:26pm

 

തിരുവനന്തപുരം: എന്‍.ഡി.എയുമായുള്ള സഖ്യം ഒഴിയുമെന്ന് പരോക്ഷ സൂചന നല്‍കി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേരള ബി.ജെ.പി ഘടകത്തിനെതിരെ രൂക്ഷ വിമര്‍ശനവും അദ്ദേഹം ഉയര്‍ത്തി.

കേരളത്തില്‍ എന്‍.ഡി.എ ഘടകം എന്നതൊന്നുണ്ടോ എന്നും ഒരിക്കലും കേരളത്തില്‍ ബി.ജെ.പി അധികാരത്തില്‍ വരില്ലെന്ന് ഉറപ്പുള്ളത് കൊണ്ട് ആരും കൂടെ വേണ്ടെന്നാണ് കേരള ബി.ജെ.പിയുടെ നിലപാടെന്നും അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയുമെന്നും അദ്ദേഹം പറഞ്ഞു.

ഉള്ളുകൊണ്ട് താന്‍ ഇടതുപക്ഷക്കാരനാണെന്നും പിണറായി വിജയന്‍ മികച്ച ഭരണാധികാരിയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടി കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


Also Read നാദാപുരം കോളേജ് മാഗസിന്‍ വിലക്ക്; ‘സംഘികള്‍ക്ക് വഴിമരുന്ന് ഇട്ടുകൊടുക്കരുത്’ എന്ന സര്‍ക്കാര്‍ പ്രഖ്യാപിത നിലപാടില്‍ ഇത് അപ്രതീക്ഷിതമല്ലെന്ന് വി.ടി ബല്‍റാം


മുന്നണി രൂപികരണ വേളയില്‍ ലഭിച്ച വാഗ്ദാനങ്ങള്‍ ലഭിക്കാത്തതിനാല്‍ ബി.ഡി.ജെ.എസ് ബി.ജെ.പി ബന്ധം ഉപേക്ഷിക്കുന്നതായിമുമ്പ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയില്‍ നിന്നും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് നല്‍കുന്ന സ്വീകരണ യോഗങ്ങളില്‍ നിന്നും വിട്ട് നില്‍ക്കാന്‍ ബി.ഡി.ജെ.എസ് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

ജനരക്ഷാ യാത്രയുമായി ബന്ധപ്പെട്ട് നടത്തിയ മുന്നൊരുക്ക ചര്‍ച്ചയില്‍ പങ്കെടുപ്പിക്കാത്തതിനെ തുടര്‍ന്നും കേന്ദ്രമന്ത്രിയായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ബി.ജെ.പി നല്‍കിയ സ്വീകരണങ്ങളില്‍ ബി.ഡി.ജെ.എസിനെ പങ്കെടുപ്പിക്കാത്തതിലും പ്രതിഷേധിച്ചായിരുന്നു തീരുമാനം

Advertisement