കേരളത്തില്‍ ലോക്ഡൗണ്‍ നീട്ടി
Kerala Lockdown
കേരളത്തില്‍ ലോക്ഡൗണ്‍ നീട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 7th June 2021, 5:31 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടി. ഈ മാസം 16 വരെയാണ് നീട്ടിയത്.

നിലവിലെ നിയന്ത്രണങ്ങള്‍ തുടരും. വെള്ളിയാഴ്ച കൂടുതല്‍ കടകള്‍ തുറക്കാം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണു തീരുമാനം.

ടി.പി.ആര്‍. 10ല്‍ താഴെയെത്തിയ ശേഷം ലോക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിച്ചാല്‍ മതിയെന്നാണു വിദഗ്ധരുടെ നിര്‍ദേശം.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായതോടെ മേയ് എട്ടിനാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. നേരത്തെ ജൂണ്‍ ഒന്‍പത് വരെ ലോക്ക്ഡൗണ്‍ നീട്ടിയിരുന്നെങ്കിലും ഇളവുകള്‍ ഉണ്ടായിരുന്നു.