കോഴിക്കോട്: 15-ാം നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ കല്‍പറ്റയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി. സിദ്ദീഖ് ലീഡ് ചെയ്യുന്നു. എല്‍.ജെ.ഡിയുടെ എം.വി ശ്രേയാംസ് കുമാറാണ് കല്‍പറ്റയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി.
പോസ്റ്റല്‍ വോട്ടുകളുടെ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ സംസ്ഥാനത്ത് ലീഡ് ചെയ്യുന്നത് എല്‍.ഡി.എഫ് ആണ്.
കോഴിക്കോട് നോര്‍ത്ത്, ഉടുമ്പന്‍ചോല, വട്ടിയൂര്‍ക്കാവ്, പാല, ആറ്റിങ്ങല്‍, വൈക്കം, നേമം, കൊട്ടാരക്കര, തിരുവല്ല എന്നിവിടങ്ങളില്‍ എല്‍.ഡി.എഫാണ് പോസ്റ്റല്‍ വോട്ടുകളില്‍ മുന്നിട്ടുനില്‍ക്കുന്നത്.
കരുനാഗപ്പള്ളി, ചവറ, മഞ്ചേശ്വരം, കോവളം എന്നിവിടങ്ങളില്‍ യു.ഡി.എഫാണ് മുന്നില്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: T Siddiq Lead in Kalpetta
