മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങ്ങിന് എത്തിയ ആദിത്യ റാത്തോറും റാം ചൗഹാനും ഭേദപ്പെട്ട തുടക്കം നല്‍കി. എന്നാല്‍, ഈ കൂട്ടുകെട്ടിനെ നിലയുറക്കാന്‍ കേരളം സമ്മതിച്ചില്ല. അതോടെ ഈ ജോഡി 29 റണ്‍സില്‍ പിരിഞ്ഞു.
പിന്നാലെ കാരന്‍ ലാംബ ബാറ്റിങ് എത്തി. ലംബയും ചൗഹാനും ഒരുമിച്ചു. ഇരുവരും 18 റണ്‍സ് ചേര്‍ത്ത് പിരിഞ്ഞു. ചൗഹാന്‍ മടങ്ങിയതോടെയാണ് ഈ സഖ്യം പിരിഞ്ഞത്. 19 പന്തില്‍ 15 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. ഈ വിക്കറ്റ് വീഴ്ത്തിയത് അങ്കിത് ശര്‍മയാണ്.
അതേസമയം, വിജയ് ഹസാരെയിലെ തങ്ങളുടെ രണ്ടാം വിജയം ലക്ഷ്യമിട്ടാണ് കേരളം രാജസ്ഥാന് എതിരെ കളിക്കുന്നത്. ടൂര്‍ണമെന്റില്‍ ആദ്യ മത്സരത്തില്‍ വിജയിച്ച കേരളത്തിന് പിന്നീട് നടന്ന രണ്ട് മത്സരത്തിലും ജയിക്കാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ തന്നെ ഈ മത്സരത്തില്‍ വിജയിച്ച് ഒരു തിരിച്ചുവരവാണ് മുഹമ്മദ് അസറുദീന്റെയും സംഘത്തിന്റെയും ലക്ഷ്യം.
Content Highlight: Kerala Cricket Team have good start against Rajasthan in Vijay Hazare Trophy