ക്രിസ്മസ് -പുതുവത്സര ബമ്പര്‍ കോട്ടയത്തേക്ക്; 12 കോടി നേടിയ ഭാഗ്യശാലിക്കായി അന്വേഷണം
Kerala News
ക്രിസ്മസ് -പുതുവത്സര ബമ്പര്‍ കോട്ടയത്തേക്ക്; 12 കോടി നേടിയ ഭാഗ്യശാലിക്കായി അന്വേഷണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th January 2022, 3:40 pm

കോട്ടയം: 12 കോടി രൂപയുടെ ക്രിസ്മസ്-പുതുവത്സര ബമ്പര്‍ കോട്ടയം ജില്ലയില്‍ വിറ്റ ടിക്കറ്റിന്.

കോട്ടയം നഗരത്തിലെ ബെന്‍സ് ലോട്ടറി ഏജ്ന്‍സിയില്‍ നിന്നും വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്.

ബമ്പര്‍ വിജയിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല.

”ആളെ ഇതുവരെ കണ്ടെത്തിയിട്ടില്ല. അന്വേഷിക്കാന്‍ പോയിട്ടുണ്ട്.

ഇവിടെ നിന്ന് സ്ഥിരമായി ടിക്കറ്റ് എടുക്കുന്ന ആളാണ്. സമ്മാനം നേടിയ ടിക്കറ്റ് ഇവിടെ നിന്ന് അപ്പുറത്തെ ശ്രീകൃഷ്ണ എന്ന കടയിലേക്ക് കൊടുത്തതായിരുന്നു.

അവിടെ നിന്ന് പുരുഷോത്തമന്‍ എന്ന ഏജന്റ് വില്‍ക്കാന്‍ വേണ്ടി പത്ത് ടിക്കറ്റ് കൊണ്ടുപോയതാണ്. അതിലൊന്നിനാണ് ഇപ്പോള്‍ ഒന്നാം സമ്മാനം കിട്ടിയിരിക്കുന്നത്,” ലോട്ടറി വിറ്റയാള്‍ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു.

ടിക്കറ്റ് വാങ്ങിയ ഭാഗ്യശാലിയെ കണ്ടെത്താനുള്ള തിരച്ചിലിലാണ് കോട്ടയത്തെ ലോട്ടറി ഏജന്റുമാരും വില്‍പനക്കാരും.

XG218582 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Kerala Christmas-New Year Lottery 2021-2022