കശാപ്പ് നിരോധനം: പുതിയ നീക്കവുമായി മുഖ്യമന്ത്രി; രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും കത്തയച്ചു
Kerala
കശാപ്പ് നിരോധനം: പുതിയ നീക്കവുമായി മുഖ്യമന്ത്രി; രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും കത്തയച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th May 2017, 8:22 pm

തിരുവനന്തപുരം: രാജ്യത്തെ കന്നുകാലികളുടെ കശാപ്പ് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ പുതിയ നീക്കവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും പിണറായി വിജയന്‍ കത്തയച്ചു.

കേന്ദ്രസര്‍ക്കാറിന്റെ ജനവിരുദ്ധ ഉത്തരവിനെതിരെ യോജിച്ചു നീങ്ങണമെന്നാണ് മറ്റ് മുഖ്യമന്ത്രിമാരോട് കേരള മുഖ്യമന്ത്രി കത്തിലൂടെ ആഹ്വാനം ചെയ്യുന്നത്. കേന്ദ്രത്തിന്റേത് മതേതര ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്നും കത്തില്‍ അദ്ദഹം പറയുന്നു.


Also Read: ‘ജനങ്ങള്‍ പറയേണ്ടത് കോടതി പറഞ്ഞു’; വായില്‍ തോന്നുന്നതെല്ലാം വിളിച്ചു പറയുന്നത് നിര്‍ത്തണമെന്ന് അര്‍ണബ് ഗോസ്വാമിയോട് ദല്‍ഹി ഹൈക്കോടതി


കത്തുകള്‍ അയച്ചതിലൂടെ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെയുള്ള സംസ്ഥാനങ്ങളുടെ നീക്കങ്ങളുടെ നേതൃത്വം കേരളം ഏറ്റെടുത്തിരിക്കുകയാണ്. നേരത്തേ കശാപ്പ് നിരോധിച്ച കന്നുകാലികളുടെ പട്ടികയില്‍ നിന്ന് പോത്തിനെ ഒഴിവാക്കിയെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരായ പോരാട്ടം തുടരുമെന്ന സന്ദേശം തന്നെയാണ് മുഖ്യമന്ത്രി നല്‍കുന്നത്.

സംസ്ഥാനത്തിന്റെ അധികാരപരിധിയിലുള്ള കാര്യത്തിന്‍മേലുള്ള കേന്ദ്രത്തിന്റെ കടന്നു കയറ്റം ഭരണഘടനാ വിരുദ്ധമാണെന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു. ആയിരക്കണക്കിന് കര്‍ഷകര്‍ ദുരിതത്തിലാകുമെന്നും കോടിക്കണക്കിന് വരുന്ന സാധാരണ ജനങ്ങള്‍ക്ക് ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ ലഭിക്കുന്നത് മാംസാഹാരത്തില്‍ നിന്നാണെന്നും പിണറായി മോദിയെ അറിയിച്ചിരുന്നു.


Don”t Miss: ‘സുരേന്ദ്രാ, വിശ്വാസികളുടെ അട്ടിപ്പേറവകാശമൊന്നും നിങ്ങള്‍ക്കില്ല’; വ്യാജചിത്രം പ്രചരിപ്പിച്ച കെ. സുരേന്ദ്രന് ചുട്ട മറുപടിയും അത് പൊളിച്ചടുക്കിയ നവമാധ്യമ പ്രവര്‍ത്തകരുടെ ജാഗ്രതയ്ക്ക് സല്യൂട്ടുമായി തോമസ് ഐസക്


ഏറ്റവും കൂടുതല്‍ കന്നുകാലികളെ കടത്തുന്നത് അതിര്‍ത്തിയിലൂടെയാണെന്നും അതുകൊണ്ട് തന്നെ കശാപ്പിനായി ഒരു സംസ്ഥാനത്ത് നിന്നും മറ്റൊരു സംസ്ഥാനത്തേക്ക് കൊണ്ടുപോകുന്നത് തടയാനാണ് ഇത്തരമൊരു വിജ്ഞാപനമെന്നുമാണ് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം പറഞ്ഞിരുന്നത്.

കന്നുകാലികളെ വാങ്ങുമ്പോള്‍ കശാപ്പിനല്ലെന്ന് വിപണകേന്ദ്രങ്ങളില്‍ ഉറപ്പുനല്‍കണം. പശു കാള പോത്ത് ഒട്ടകം എന്നിവയെ വാങ്ങുമ്പോള്‍ കശാപ്പിനല്ലെന്ന് വ്യക്തമാക്കുന്ന ഡോക്യുമെന്റുകള്‍ വിപണനകേന്ദ്രങ്ങളില്‍ ഒപ്പിട്ടു നല്‍കണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. ഇനി കര്‍ഷകര്‍ക്കിടയില്‍ മാത്രമേ കന്നുകാലി വില്‍പന അനുവദിക്കൂവെന്നും കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പുതിയ തീരുമാനത്തോടെ പോത്ത് ഈ പട്ടികയില്‍ ഉണ്ടാകില്ല.