എഡിറ്റര്‍
എഡിറ്റര്‍
ജനിതക മാറ്റം വരുത്തിയ നെല്ലിനaങ്ങള്‍ കേരളത്തില്‍ പരീക്ഷിക്കാം: വനം പരിസ്ഥിതി മന്ത്രാലയം
എഡിറ്റര്‍
Friday 21st June 2013 10:35am

paddy

ന്യൂദല്‍ഹി: ജനിതക മാറ്റം വരുത്തിയ നെല്ലിനങ്ങള്‍ കേരളത്തില്‍ പരീക്ഷിക്കാമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം. സംസ്ഥാനത്തിന്റെ അനുമതിയോടെ പരീക്ഷണം നടത്താമെന്നും മന്ത്രാലയം പറയുന്നു.

ജനിതക മാറ്റം വരുത്തിയ 45 ഇനം നെല്ലിനങ്ങള്‍ക്കാണ് പരീക്ഷണാനുമതി നല്‍കിയിരിക്കുന്നത്. ബെയര്‍ ബയോ സയന്‍സ് കമ്പനിക്കാണ് അനുമതി. അനുമതി ലഭിച്ച വിത്തുകളുടെ കൂട്ടത്തില്‍ അന്തക വിത്തും ഉള്‍പ്പെട്ടിട്ടുണ്ട്.

Ads By Google

അമേരിക്കയില്‍ പാരിസ്ഥിതികാഘാതത്തിന് കാരണമായ വിത്തിനും അനുമതി നല്‍കിയിട്ടുണ്ടെന്നാണ് അറിയുന്നത്. അതേസമയം, മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ ജനിതക വിരുദ്ധ സംഘടനകള്‍ രംഗത്തെത്തി.

ഇതുസംബന്ധിച്ച കത്ത് സംഘടനകള്‍ പരിസ്ഥിതി മന്ത്രി ജയന്തി നടരാജന് കത്ത് നല്‍കി.

Advertisement