കടം വാങ്ങി തുടങ്ങി; ഉദ്ഘാടന മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന് തോല്‍വി
I.S.L
കടം വാങ്ങി തുടങ്ങി; ഉദ്ഘാടന മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന് തോല്‍വി
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 20th November 2020, 9:27 pm

പനജി: ഐ.എസ്.എല്ലിലെ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. എ.ടി.കെ മോഹന്‍ ബഗാനോട് മറുപടിയില്ലാത്ത ഒരു ഗോളിനാണ് മഞ്ഞപ്പട തോറ്റത്.

67-ാം മിനിട്ടില്‍ സൂപ്പര്‍ താരം റോയ് കൃഷ്ണയാണ് എ.ടി.കെ മോഹന്‍ ബഗാന് വേണ്ടി ഗോള്‍ നേടിയത്.

ആദ്യ മിനിട്ടുകളില്‍ ഇരുടീമുകള്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ബ്ലാസ്റ്റേഴ്സിന് വേണ്ടി മലയാളി താരങ്ങളായ പ്രശാന്തും സഹലും ടീമിലിടം നേടി. ഇത് തുടര്‍ച്ചായ അഞ്ചാം സീസണിലാണ് ബ്ലാസ്റ്റേഴ്സ് ഉദ്ഘാടനമത്സരത്തില്‍ കളിക്കുന്നത്.

ആദ്യ പകുതിയില്‍ ഇരുടീമുകള്‍ക്കൊന്നും ഗോളുകളൊന്നും നേടാനായില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala Blasters vs ATK  Mohun Bagan ISL 2020