
തിരുവനന്തപുരം: നൂറ് ശതമാനം സാക്ഷരത കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമെന്ന പദവി കേരളത്തിന് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി കേരള സന്ദര്‍ശനത്തിനിടെയാണ് ഇക്കാര്യം അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
കേരളത്തിലെ നൂറ് ശതമാനം വിദ്യാര്‍ത്ഥികളും പ്രാഥമിക വിദ്യാഭ്യാസം നേടിയവരാണ്. ഇന്ത്യയില്‍ ഇത്തരമൊരു നേട്ടം കൈവരിക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ നടന്ന ചടങ്ങിനിടെയാണ് കേരളത്തിന്റെ സാക്ഷരതാ നേട്ടം ഉപരാഷ്ട്രപതി വ്യക്തമാക്കിയത്.
സാക്ഷരതാ മിഷന്റെ പ്രാഥമിക വിദ്യാഭ്യാസ തുല്യതാപദ്ധതിതായ അതുല്യം പദ്ധതിയിലൂടെയാണ് കേരളം ഈ നേട്ടം കൈവരിച്ചത്.
സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്ലസ് ടു വിദ്യാഭ്യാസം എന്നതാണ് പദ്ധതിയുടെ അടുത്ത ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് പറഞ്ഞു. അതുല്യം പദ്ധതിയുടെ രണ്ടാം ഘട്ടം സര്‍ക്കാരിന്റെ മിഷന്‍ 676 പദ്ധതിയുടെ ഭാഗമായി നടന്നു.
പ്രാഥമിക വിദ്യാഭ്യാസം നേടാന്‍ കഴിയാതെ പോയവര്‍ക്കായുള്ള നാലാംക്ലാസ് തുല്യതാ പരീക്ഷയും ഇതിന്റെ ഭാഗമായി നടന്നിരുന്നു. 2015 ജൂണില്‍ നടത്തിയ നാലാംക്ലാസ് തുല്യതാ പരീക്ഷയില്‍ 2.6 ലക്ഷം പേരായിരുന്നു പങ്കെടുത്തിരുന്നത്. അതില്‍ 2.2 ലക്ഷം പേര്‍ വിജയിക്കുകയും ചെയ്തു. 6,613 സെന്ററുകളിലായായിരുന്നു പരീക്ഷ നടന്നത്.
