പത്തനംതിട്ട ലൈഫ് പദ്ധതിയില്‍ ലഭിച്ച വീട് ജപ്തി ചെയ്ത് കേരള ബാങ്ക്
Kerala
പത്തനംതിട്ട ലൈഫ് പദ്ധതിയില്‍ ലഭിച്ച വീട് ജപ്തി ചെയ്ത് കേരള ബാങ്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th July 2025, 7:31 pm

പത്തനംതിട്ട: കൊറ്റനാട് ലൈഫ് പദ്ധതിയില്‍ ലഭിച്ച വീട് ജപ്തി ചെയ്ത് കോരള ബാങ്ക്. മുന്‍ ഭൂവുടമയെടുത്ത വായ്പ്പയിലാണ് ജപ്തി നടന്നതെന്ന് വീട്ടുകാര്‍ ആരോപിച്ചു. തുടര്‍ന്ന് ജപ്തി ചെയ്ത വീടിന്റെ പൂട്ട് തകര്‍ത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് വീട്ടുകാരെ അകത്ത് കയറ്റി.

സര്‍ക്കാരിന്റെ ലൈഫ് ഭവന പദ്ധതിയില്‍ നിര്‍മിച്ച വീടാണ് ചില്ലാപ്പള്ളി ശാഖ കേരള ബാങ്കിലെ ഉദ്യോഗസ്ഥര്‍ ജപ്തി ചെയ്തത്. മുന്‍ ഭൂവുടമ വിജയകുമാര്‍ ബാങ്കില്‍ നിന്നെടുത്ത വായ്പ്പയുടെ തിരിച്ചടവ് മുടങ്ങിയതിനാലാണ് വീട് ജപ്തി ചെയ്‌തെന്നും നിയമപ്രകാരമായിരുന്നു നടപടിയെന്നും ബാങ്ക് അതികൃതര്‍ വിശദീകരിച്ചു.

കോടതി ഉത്തരവ് അടക്കം വാങ്ങിയാണ് ജപ്തി നടപ്പിലാക്കിയതെന്നും എല്ലാ രേഖകളും കൈയിലുണ്ടെന്നും ബാങ്ക് അധികൃതര്‍ പ്രതികരിച്ചു. വായ്പയെടുത്ത വിജയകുമാര്‍ വ്യാജ രേഖ ചമച്ച് മൂന്ന് സെന്റ് സ്ഥലം വിറ്റതാകാമെന്നും ബാങ്ക് അധികൃതര്‍ പറയ

എന്നാല്‍ വിജയകുമാറിന്റെ കയ്യില്‍ നിന്ന് വസ്തു വാങ്ങുമ്പോള്‍ ലോണ്‍ ഉണ്ടായിരുന്ന വിവരം അറിഞ്ഞില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. കൈവശാവകാശ സര്‍ട്ടിഫിക്കറ്റും ബാധ്യതാ സര്‍ട്ടിഫിക്കറ്റും നിലവിലെ ഭൂവുടമയുടെ കയ്യിലുണ്ട്.

അതേസമയം കേരളാ ബാങ്കില്‍ നിന്നുണ്ടായ ഈ നടപടി മനുഷ്യത്വ രഹിതമായതാണെന്നും കുടുംബത്തിന് നീതി ലഭിക്കുന്നത് വരെ ഒപ്പമുണ്ടെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. മുന്‍ ഭൂവുടമ വിജയകുമാറിനെതിരെ പെരുമ്പെട്ടി പൊലീസില്‍ പരാതി നല്‍കാനിരിക്കുകയാണ് വീട്ടുകാര്‍.

Content Highlight: Kerala Bank seizes house acquired under Pathanamthitta Life project