കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളി കേരളബാങ്ക്. ദുരന്തബാധിതരുടെ വായ്പകള്‍ പൂര്‍ണമായും കേരള ബാങ്ക് എഴുതി തള്ളി. ചൂരല്‍മല ഉള്‍പ്പെടെ മേപ്പാടി പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങള്‍ക്ക് പ്രത്യേക വായ്പ പദ്ധതി തുടങ്ങാനും തീരുമാനമായി.
3.86 കോടി രൂപയുടെ വായ്പകളുണ്ടായിരുന്നതായും ഇത് മുഴുവനായും എഴുതി തള്ളിയതായുമാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 12ന് ചേര്‍ന്ന യോഗത്തില്‍ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാന്‍ കേരള ബാങ്ക് തീരുമാനിച്ചിരുന്നു. അന്ന് ആറ് ലക്ഷത്തിലധികം രൂപയുടെ വായ്പ എഴുതി തള്ളിയിരുന്നു.
തുടര്‍ന്ന് റവന്യൂ വകുപ്പില്‍ നിന്നും മറ്റ് രേഖകളില്‍ നിന്നുമടക്കം സമഗ്രമായ വിവരങ്ങള്‍ ശേഖരിച്ചതിന് ശേഷമാണ് കടം എഴുതിത്തള്ളാന്‍ തീരുമാനിച്ചത്.
മരണപ്പെട്ടവര്‍, സ്ഥാപനം, കൃഷി തുടങ്ങിയവ നഷ്ടപ്പെട്ടവര്‍, വീട് നഷ്ടപ്പെട്ടവര്‍, കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവര്‍, യാത്രാ സൗകര്യം, വഴി നഷ്ടപ്പെട്ടവര്‍ തുടങ്ങി 207 വായ്പകളാണ് കേരളബാങ്ക് നടപടിയില്‍ ഉള്‍പ്പെട്ടത്.