എഡിറ്റര്‍
എഡിറ്റര്‍
കേരളത്തില്‍ കൃത്രിമ മഴയ്ക്ക് സാധ്യത തേടുന്നതായി പിണറായി വിജയന്‍
എഡിറ്റര്‍
Tuesday 7th March 2017 10:46am

തിരുവനന്തപുരം: സംസ്ഥാനത്ത് കൃത്രിമ മഴയ്ക്ക് സാധ്യത തേടുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ക്ലൗഡ് സീഡിങ് വഴിയാണ് കൃത്രിമ മഴയ്ക്ക് സാധ്യത തേടുന്നത്.

വരള്‍ച്ച തടയാന്‍ മനുഷ്യസാധ്യമായ എല്ലാം ചെയ്യും. എത്ര പണം ചിലവിട്ടായാലും ജലവിതരണം ഉറപ്പാക്കുമെന്നും പിണറായി പറഞ്ഞു.

കേരളത്തിലെ വരള്‍ച്ചാസ്ഥിതി അറിയിക്കാന്‍ പ്രധാനമന്ത്രി സമയം നല്‍കിയില്ലെന്നും വിഷയത്തില്‍ കേന്ദ്രം സ്വീകരിച്ചത് നിഷേധാത്മക നിലപാടാണെന്നും പിണറായി പറഞ്ഞു.

സംസ്ഥാനം നേരിടുന്ന വരള്‍ച്ചയെ കുറിച്ചുള്ള അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു പിണറായി.

നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ വരള്‍ച്ചയാണ് ഇനി വരാനിരിക്കുന്നത്. ഇത് നേരിടാനായി നടപടികള്‍ എല്ലാം സ്വീകരിക്കുമെന്നും പിണറായിപറഞ്ഞു.

അതേസമയം ഇത് ഫലപ്രദമാണെങ്കില്‍ അതിന് എല്ലാ വിധ പിന്തുണയും നല്‍കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

അന്തരീക്ഷത്തില്‍ മേഘങ്ങളുടെ ഘടനയില്‍ വ്യത്യാസം വരുത്തി കൃത്രിമ മഴ പെയ്യിക്കുന്ന രീതിയാണ് ക്ലൗഡ് സീഡിങ്. മേഘങ്ങളില്‍ മഴപെയ്യുവാന്‍ വേണ്ടി സൂക്ഷ്മ ഭൗതിക പ്രവര്‍ത്തനങ്ങള്‍ നടത്തും. രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് സൃഷ്ടിച്ചാണ് ഇത് ചെയ്യുന്നത്.

2005 ലെ വരള്‍ച്ച സമയത്ത് പാലക്കാട് ജില്ലയില്‍ കൃത്രിമ മഴ പെയ്യിക്കാന്‍ കളക്ടര്‍ താത്പര്യപ്പെട്ടിരുന്നെങ്കിലും നടന്നിരുന്നില്ല.

യു.എ.ഇ അടക്കമുള്ള രാജ്യങ്ങളില്‍ ക്ലൗഡ് സീഡിങ് വഴിയാണ് മഴ പെയ്യിക്കുന്നത്.

Advertisement