പെണ്ണൊരുമ്പെട്ടാല്‍ എന്ന് കേട്ടിട്ടില്ലേ: കീടത്തിന്റെ ട്രെയ്‌ലര്‍
Film News
പെണ്ണൊരുമ്പെട്ടാല്‍ എന്ന് കേട്ടിട്ടില്ലേ: കീടത്തിന്റെ ട്രെയ്‌ലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 6th May 2022, 7:56 pm

രജീഷ് വിജയന്‍, ശ്രീനിവാസന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന കീടത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രത്തില്‍ ഫോണില്‍ ശല്യപ്പെടുത്തുന്നയാളെ നേരിടുന്ന നായികയെ ആണ് കാണിക്കുന്നത്.

ശക്തയായ സ്ത്രീ കഥാപാത്രമായാണ് രജീഷ ചിത്രത്തിലെത്തുന്നത്. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന രംഗങ്ങളുമായാണ് ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നത്. സരിഗമ മലയാളം എന്ന യൂട്യൂബ് ചാനലിലൂടെയാണ് കീടത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയിതിരിക്കുന്നത്.

ഖോ ഖോ എന്ന ചിത്രത്തിന് ശേഷം രാഹുല്‍ റിജി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കീടം.

സംവിധായകന്‍ രാഹുല്‍ റിജി നായര്‍ തന്നെയാണ് തിരക്കഥ ഒരുക്കുന്നത്. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ സുജിത് വാരിയര്‍, ലിജോ ജോസഫ്, രഞ്ചന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാകേഷ് ധരന്‍ ആണ് ചായഗ്രഹണം.

ക്രിസ്റ്റി സെബാസ്റ്റ്യന്‍ എഡിറ്റ് നിര്‍വഹിക്കുന്നു. രഞ്ജിത് ശേഖര്‍ നായര്‍, മണികണ്ഠന്‍ പട്ടാമ്പി, ആനന്ദ് മന്‍മധന്‍, മഹേഷ് എം നായര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വിനീത് വേണു, ജോമ് ജോയ്, ഷിന്റോ കെ എസ് എന്നിവര്‍ കോ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പ്രണവ് പി. പിള്ളയാണ്. സിദ്ധാര്‍ത്ഥ പ്രദീപ് ആണ് സംഗീതം, പോസ്റ്റ് പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍ -അപ്പു എന്‍. ഭട്ടതിരി, പ്രൊഡക്ഷന്‍ ഡിസൈന്‍ -പ്രതാപ് രവീന്ദ്രന്‍, സൗണ്ട് മിക്‌സ് – വിഷ്ണു പി.സി, സൗണ്ട് ഡിസൈന്‍ – സന്ദീപ് കുരിശേരി, വരികള്‍ – വിനായക് ശശികുമാര്‍, കളറിസ്റ്റ് – ലിജു പ്രഭാകര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ – ജെ.പി. മണക്കാട്, ആര്‍ട്ട് ഡയറക്ടര്‍ -സതീഷ് നെല്ലായ, കോസ്റ്റും -മെര്‍ലിന്‍, മേക്ക് അപ് -രതീഷ് പുല്‍പള്ളി, സ്റ്റണ്ട്‌സ് -ഡേയ്ഞ്ചര്‍ മണി, അസോസിയേറ്റ് ഡയറക്ടെഴ്‌സ് – ബെല്‍രാജ് കളരിക്കല്‍, ശ്രീകാന്ത് മോഹന്‍, ടൈറ്റില്‍ കാലിഗ്രഫി – സുജിത് പണിക്കാം, ഡിസൈന്‍ – ടെന്‍ പോയിന്റ് , പ്രോമോ സ്റ്റില്‍സ് – സെറീന്‍ ബാബു, വാര്‍ത്താപ്രചരണം – ജിനു അനില്‍കുമാര്‍.

Content Highlight: keedam trailer starring rajisha vijayan and sreenivasan