ന്യൂദല്‍ഹി: അമേഠിയില്‍ തോല്‍വി ഭയന്നിട്ടാണോ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് രോഷത്തോടെ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍
എന്ത് ചോദ്യമാണ് ഇതെന്നും തോല്‍വി ഭയന്നിട്ടാണോ കഴിഞ്ഞ തവണ മോദി രണ്ട് സീറ്റുകളില്‍ മത്സരിച്ചതെന്നുമായിരുന്നു കെ.സി വേണുഗോപാലിന്റെ പ്രതികരണം.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും
സൗത്ത് ഇന്ത്യയില്‍ പ്രാതിനിധ്യം വേണമെന്ന സൗത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനം. മൂന്ന് സംസ്ഥാനങ്ങളും ചേരുന്ന ഒരു ജില്ലയാണ് വയനാട്. ഒരു ഭാഗത്ത് കര്‍ണാടകയുടെ ചാമരാജ് നഗര്‍. മറ്റൊരു ഭാഗത്ത് തമിഴ്നാടിന്റെ നീലഗിരി. അതുകൊണ്ട് തന്നെയാണ് ഇത്തരമൊരു തീരുമാനമെടുത്തത്.
കോണ്‍ഗ്രസിന്റെ എം.പി മത്സരിച്ച സീറ്റാണ്, അവിടെ ഒഴിഞ്ഞ് കിടക്കുന്ന സീറ്റാണ്. ഇതെല്ലാം കൊണ്ടും ഞങ്ങള്‍ എടുത്ത തീരുമാനമാണ് ഇത്. രാഹുലിന്റെ വരവ് കേരളത്തില്‍ വലിയ മാറ്റം ഉണ്ടാകുമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
