സ്വപ്‌നയുടെ നിയമനത്തില്‍ പങ്കുണ്ടെന്ന് തെളിയിക്കാന്‍ ഗോപാലകൃഷ്ണനെ വെല്ലുവിളിക്കുന്നു; കെ.സി വേണുഗോപാല്‍
Kerala
സ്വപ്‌നയുടെ നിയമനത്തില്‍ പങ്കുണ്ടെന്ന് തെളിയിക്കാന്‍ ഗോപാലകൃഷ്ണനെ വെല്ലുവിളിക്കുന്നു; കെ.സി വേണുഗോപാല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th July 2020, 1:04 pm

കൊച്ചി: ബി.ജെ.പി വക്താവ് ബി. ഗോപാലകൃഷ്ണന്റെ ആരോപണത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുള്ള ഗോപാലകൃഷ്ണന്റെ പരാമര്‍ശം തെറ്റിദ്ധാരണാ ജനകമാണെന്ന് വേണുഗോപാല്‍ പറഞ്ഞു.

കേസില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബി. ഗോപാലകൃഷ്ണന്റെ ശ്രമമെന്നും സ്വപ്‌നയുടെ നിയമനത്തില്‍ തനിക്ക് പങ്കുണ്ടെന്ന് തെളിയിക്കാന്‍ ഗോപാലകൃഷ്ണനെ വെല്ലുവിളിക്കുകയാണെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസില്‍ കോണ്‍ഗ്രസിനും ബന്ധമുണ്ടെന്നായിരുന്നു ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞത്. സ്വപ്‌നയുടെ കേരളത്തിലെ ആദ്യ സ്‌പോണ്‍സര്‍ കെ.സി വേണുഗോപാല്‍ ആണെന്നും ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

എയര്‍ഇന്ത്യ സാറ്റ്‌സില്‍ സ്വപ്‌നയ്ക്ക് ജോലി കിട്ടുന്നത് വേണുഗോപാല്‍ മന്ത്രിയായിരിക്കുമ്പോഴാണെന്നും സ്വപ്നയെ ഇപ്പോള്‍ ഒളിപ്പിച്ചിരിക്കുന്നത് വേണുഗോപാല്‍ ആണോയെന്ന് സംശയം ഉണ്ടെന്നും ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

കോണ്‍സുലേറ്റില്‍ സ്വപ്നയെ ശുപാര്‍ശ ചെയ്ത കോണ്‍ഗ്രസ് നേതാവ് ആരാണെന്നും ഗോപാലകൃഷ്ണന്‍ ചോദിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ