വിനയന്‍ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ടിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടിയാണ് കയേദു ലോഹര്‍. ചുരുങ്ങിയ കാലം കൊണ്ട് തമിഴ്, തെലുങ്ക് ഭാഷകളില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ കയേദുവിന് സാധിച്ചു. ഒരിടവേളക്ക് ശേഷം കയേദു ഭാഗമാകുന്ന മലയാളചിത്രം പള്ളിച്ചട്ടമ്പി റിലീസിന് തയാറെടുക്കുകയാണ്.
സിനിമക്ക് പുറമെ മ്യൂസിക് ആല്‍ബങ്ങളിലും താരം തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. സായ് അഭ്യങ്കര്‍ ഈണമിട്ട ‘പവഴമല്ലി’ എന്ന ആല്‍ബത്തിലെ ലീഡ് റോള്‍ കൈകാര്യം ചെയ്തത് കയേദുവായിരുന്നു. പാട്ട് ചാര്‍ട്ബസ്റ്ററായതിനൊപ്പം കയേദു- സായ് കെമിസ്ട്രിയും പലരുടെയും ശ്രദ്ധ ആകര്‍ഷിച്ചു. വീഡിയോ ആല്‍ബത്തില്‍ പലരും ചര്‍ച്ച ചെയ്തത് കയേദുവിന്റെ ഡാന്‍സായിരുന്നു.
കയേദു ലോഹര്‍ Photo: Screen grab/ Galatta Plus
‘പവഴമല്ലി’യിലേക്ക് താന്‍ എത്തിയതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു കയേദു. സായ് അഭ്യങ്കറുമായി തനിക്ക് നല്ല സൗഹൃദമായിരുന്നെന്ന് കയേദു പറഞ്ഞു. ഒരുമിച്ച് വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും അത് ഒരിക്കലും സായ്‌യുമായി പങ്ക് വെച്ചിട്ടില്ലായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. ഗലാട്ട പ്ലസിനോട് സംസാരിക്കുകയായിരുന്നു കയേദു ലോഹര്‍.
‘പവഴമല്ലി അധികം പ്ലാനിങ്ങൊന്നുമില്ലാതെ റാന്‍ഡമായി നടന്നതായിരുന്നു. ഒരുദിവസം രാത്രി കിടന്നുറങ്ങുകയായിരുന്നു. രാത്രി രണ്ട് മണിയായപ്പോള്‍ എന്റെ ഫോണിലേക്ക് ഒരു കോള്‍ വന്നു. നോക്കുമ്പോള്‍ അത് സായ് ആയിരുന്നു. എന്തിനാണ് ഈ സമയത്ത് വിളിക്കുന്നതെന്നറിയാന്‍ കോളെടുത്തു. കൂടുതല്‍ ചുറ്റിവളക്കാതെ അവന്‍ കാര്യം പറഞ്ഞു.
പവഴമല്ലി Photo : Screen grab/ Think Music India
‘അടുത്ത ആല്‍ബത്തിന്റെ ഡിസ്‌കഷനിലാണ്. നല്ല പാട്ടാണ്. നിങ്ങളും അതിന്റെ ഭാഗമാകണമെന്ന് ആഗ്രഹമുണ്ട്. പാട്ട് വേറെ ലെവലാകും. നിങ്ങളാണ് അതിന് പെര്‍ഫെക്ട്’ എന്ന് അവന്‍ പറഞ്ഞു. അവന്‍ പറഞ്ഞത് കേട്ട് ഞാന്‍ അധികം ആലോചിക്കാതെ ഓക്കെ പറഞ്ഞു. ആ ആല്‍ബത്തിലെ ഡാന്‍സ് ഞാന്‍ നന്നായി എന്‍ജോയ് ചെയ്തു. രണ്ട് രാത്രി നിര്‍ത്താതെ നോണ്‍സ്‌റ്റോപ്പ് ഡാന്‍സ് റിഹേഴ്‌സലായിരുന്നു. പാട്ടും ക്ലിക്കായി,’ കയേദു പറയുന്നു.
ടൊവിനോ നായകനായ പള്ളിച്ചട്ടമ്പിയിലും മികച്ച വേഷമാണ് കയേദുവിന്റേതെന്നാണ് റിപ്പോര്‍ട്ട്. 1950കളുടെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് പള്ളിച്ചട്ടമ്പിയുടേത്. റെബേക്ക എന്ന നാടക നടിയെയാണ് കയേദു അവതരിപ്പിക്കുന്നത്. റിലീസിന് മുമ്പ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട ‘കാട്ടുചെമ്പകം’ എന്ന ഗാനം വൈറലായി. ഏപ്രില്‍ 15ന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Kayadu Lohar shares the experience of Pavazhamalli song with Sai Abhyankar