മൗന സൗന്ദര്യം തിരിച്ചറിഞ്ഞ് ആസ്വാദകരുടെ മനംകവര്‍ന്ന കാവ്യസന്ധ്യ
Pravasi
മൗന സൗന്ദര്യം തിരിച്ചറിഞ്ഞ് ആസ്വാദകരുടെ മനംകവര്‍ന്ന കാവ്യസന്ധ്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th February 2014, 11:59 am

[share]

[]റിയാദ്: ന്യൂ ഏജ് ഇന്ത്യ സാംസ്‌കാരിക വേദിയും ചെരാത് സാഹിത്യ വേദിയും സംയുക്തമായി പ്രശസ്ത കവിയും സാംസ്‌കാരിക നായകനുമായ ശ്രീ. പി.കെ.ഗോപിയോടൊത്ത് കവി സല്ലാപം സംഘടിപ്പിച്ചു.

തികച്ചും വ്യത്യസ്തമായ സാംസാര ശൈലിയും ഇന്ന് മനുഷ്യനില്‍ നഷ്ടപെട്ടുകൊണ്ടിരിക്കുന്നതും എന്നാല്‍ മനുഷ്യ നന്മക്ക് അത്യാവശ്യ ഘടകവുമായ സ്‌നേഹത്തിലൂന്നിയുള്ള സരസമായ സംസാരമായിരുന്നു കാവ്യ സന്ധ്യയില്‍ അദ്ദേഹം നടത്തിയത്.

പക്ഷി നിനക്ക് ഞാനുണ്ട് എന്ന് പാടിതുടങ്ങിയ കവിതയിലൂടെ മൗനത്തിന്റെ മറ്റൊരുരുസൗന്ദര്യം സഹൃദയരുടെ മനസുകളില്‍ അനുഭവപ്പെട്ടു.

കാലത്തിനെ വിമര്‍ശിച്ചും, എല്ലാപ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാര മരുന്ന് സ്‌നേഹമെന്ന മൂന്നക്ഷരമാണെന്നും, നമുക്ക് കണ്ടെത്താനും നിര്‍വ്വചിക്കാനും കഴിയാത്ത സൗന്ദര്യം സ്‌നേഹമെന്ന വാക്കിലുണ്ടെന്നും കവി ഓര്‍മ്മിപ്പിച്ചു.

ഭാഷ അവസരത്തിലും അനവസരത്തിലും ഉപയോഗിക്കുമ്പോഴുണ്ടാകേണ്ട മര്യാദയെക്കുറിച്ചും എന്താണ് ഭാഷയെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ അവസ്ഥകളിലൂടെ അസംതൃപ്തരാകുന്ന സാധാരണക്കാര്‍ക്ക് രാഷ്ട്രീയ വാദിയെക്കാള്‍ കൂടുതല്‍ രാഷ്ട്രീയമുണ്ടെന്ന് നാം തിരിച്ചറിയണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

സക്കീര്‍ വടക്കുംതലയുടെ അദ്ധ്യക്ഷതയില്‍ നടന്ന സാംസ്‌കാരിക സമ്മേളനം പ്രവാസി ഭാരത സമ്മാന്‍ ജേതാവ് ശ്രീ. ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. സാഹിത്യകാരന്‍ ജോസഫ് അതിരുങ്കല്‍ സ്വാഗത പ്രസംഗം നടത്തി.

സാമൂഹിക പ്രവര്‍ത്തകന്‍ മുരളി, എന്‍.ആര്‍.കെ. ചെയര്‍മാന്‍ അഷറഫ് വടക്കെവിള, മാധ്യമ പ്രവര്‍ത്തകന്‍ സാജിദ് ആറാട്ടുപുഴ, ശാന്തി രാജേഷ് (ന്യൂഎജ് മഴവില്ല് ഫാമിലി ക്ലബ്ബ് കണ്‍വീനര്‍), ശബ്‌ന ശോഭനന്‍ ( മഴവില്ല് ബാലസര്‍ഗ്ഗവേദി പ്രസി) എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ന്യൂഏജിനും ചെരാതിനും വേണ്ടി കവിയെ അബൂബക്കര്‍ പൊന്നാനി പൊന്നാടയണിയിച്ച് ആദരിക്കുകയും സക്കരിയ സി.പുറക്കാട് ഉപഹാരം നല്‍കകയും ചെയ്തു.

ഈ വര്‍ഷത്തെ പ്രവാസി ഭാരത സമ്മാന്‍ ജേതാവായ ശ്രീ. ഷിഹാബ് കൊട്ടുകാടിനും, സാഹിത്യകാരന്‍ ജോസഫ് അതിരുങ്കലിനും ന്യുഏജ് ഇന്ത്യാ സാംസ്‌കാരിക വേദിക്ക് വേണ്ടി പി.കെ.ഗോപി ഉപഹാരം നല്‍കി ആദരിച്ചു.

ജോയ് പ്രസാദ് എഴുകോണ്‍, അനില്‍ തിരൂരങ്ങാടി,കീര്‍ത്തന ഗിരിജന്‍, ഉഷാ മധു, ഷിഹാബ് മുവാറ്റുപുഴ,ശബ്‌ന ശോഭനന്‍ എന്നിവര്‍ അദ്ദേഹം രചിച്ച കവിതകളും ഗാനങ്ങളും ആലപിച്ചു.

കവിയുടെ ഉത്സവമേളം എന്നിവ കവിത വളരെ മനോഹരമായി ദൃശ്യാവിഷ്‌കാരം നടത്തി പൂജ രാജേഷ്, അര്‍ജ്ജുന്‍ രാജേഷ്, ശ്രീതള്‍ ജനാര്‍ദ്ദനന്‍ എന്നിവര്‍ സദസ്സിനെ ആസ്വദിപ്പിച്ചു. കവിയെ മഴവില്‍ ബാല സര്‍ഗ്ഗവേദി അംഗങ്ങളായ സ്‌നേഹ, സംഗീത എന്നിവര്‍ പൂക്കള്‍ നല്‍കി സ്വീകരിച്ചു.

അംബിക സോണി അവതാരകയും റഫീക് പന്നിയങ്കര നന്ദിപറയുകയും ചെയ്തു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ റഫീക് തിരുവഴംകുന്ന്, ജി.ഹരിനായര്‍, ഷാനവാസ്, ഷാജഹാന്‍, വിനോദ് എന്നിവര്‍ കവിസല്ലാപത്തിന് നേതൃത്വം നല്‍കുകയും ചെയ്തു.