എഡിറ്റര്‍
എഡിറ്റര്‍
ക്യാമറയ്ക്ക് മുന്നില്‍ നിന്ന കാവ്യ ഇനി മൈക്കിന് മുന്നിലേക്കും!!
എഡിറ്റര്‍
Sunday 28th October 2012 10:16am

ക്യാമറയ്ക്ക് മുന്നില്‍ നിന്ന് നടനകലയുടെ ഒരു കാവ്യവസന്തം മലയാളിക്ക് സമ്മാനിച്ച താരമാണ് കാവ്യാമാധവന്‍. ക്യാമറയ്ക്ക് മുന്നില്‍ നിന്ന കാവ്യ ഇനി മൈക്കിന് മുന്നില്‍ കൂടി തന്റെ വൈഭവം തെളിയിക്കാന്‍ ഒരുങ്ങുകയാണ്. കാവ്യദളങ്ങള്‍ എന്ന പേരില്‍ കാവ്യ എഴുതിയ കവിതകള്‍ കോര്‍ത്തിണക്കി നിര്‍മ്മിച്ച ആല്‍ബത്തില്‍ ഒരു പാട്ട് പാടിക്കൊണ്ട് കാവ്യ തന്റെ പാടാനുള്ള കഴിവ് തെളിയിച്ചതാണ്.

Ads By Google

അനീഷ് ഉപാസനയുടെ ‘മാറ്റിനി’ എന്ന ചിത്രത്തിലാണ് കാവ്യ മൈക്കിന് മുന്നിലെത്തുന്നത്. ചിത്രത്തില്‍ പാട്ട് പാടിയതോടെ പിന്നണി ഗാനരംഗത്തേക്കാണ് കാവ്യ കാലെടുത്ത് വെയ്ക്കുന്നത്. മാറ്റിനിയില്‍ മൈഥിലിയാണ് നായിക. കാവ്യയുടെ പാട്ടിന്റെ ഗാനരംഗങ്ങളില്‍ അഭിനയിക്കുന്നതും മൈഥിലിയാണ്.

രതീഷ് വേഗയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. തന്റെ സംഗീത സംവിധാനത്തിലേക്ക് പുതിയ ട്രെന്റുകളിലൂടെ സെലിബ്രേറ്റീസിനെ കൊണ്ടുവന്നയാളാണ് രതീഷ്. ചിത്രത്തില്‍ ഒരു സോഫ്റ്റ് മെലഡിയാണ് കാവ്യ പാടിയത്. കാവ്യ വളരെ മനോഹരമായി പാടി എന്നും രതീഷ് പറഞ്ഞു.

‘റണ്‍ ബേബി റണ്‍’ എന്ന ചിത്രത്തില്‍ ‘ആറ്റുമണല്‍ പായയില്‍…’ എന്ന് തുടങ്ങുന്ന ഗാനം മോഹന്‍ലാലിനെ കൊണ്ട് പാടിപ്പിച്ചതും ഈ സംവിധായകനാണ്.

സെലിബ്രേറ്റീസിനെ കൊണ്ട് പാട്ട് പാടിപ്പിക്കുന്ന രതീഷ് വേഗയുടെ വ്യത്യസ്തത ഇവിടം കൊണ്ടൊന്നും നില്‍ക്കുന്നില്ല. അടുത്ത് തന്നെ റിലീസ് ആവാനിരിക്കുന്ന ‘പോപ്പിന്‍സ്’ എന്ന ചിത്രത്തില്‍ നിത്യാമേനോനും പാടുന്നുണ്ട്. നിത്യ മുമ്പ് കന്നടയില്‍ പാടിയിട്ടുണ്ട്. മലയാളത്തില്‍ ഇതാദ്യമാണ്- രതീഷ് വേഗ പറഞ്ഞു.

Advertisement