എഡിറ്റര്‍
എഡിറ്റര്‍
ഹിന്ദു ദേവത കാളിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത പോപ്പ് ഗായിക കാറ്റി പെറിയ്‌ക്കെതിരെ വ്യാപക പ്രതിഷേധം
എഡിറ്റര്‍
Wednesday 19th April 2017 9:04pm

 

ലോസ് ആഞ്ചല്‍സ്: ഹിന്ദു ദേവത കാളിയുടെ ചിത്രം പോസ്റ്റ് ചെയ്ത പോപ്പ് ഗായിക കാറ്റി പെറിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ തീവ്രമത വിശ്വാസികളുടെ ആക്രമണം.

ഫോട്ടോ ഷെയറിംഗ് വെബ് സൈറ്റായ ഇന്‍സ്റ്റഗ്രാമിലായിരുന്നു കാറ്റി പെറി കാളിയുടെ ചിത്രം പോസ്റ്റ് ചെയ്തത്. ‘ഇപ്പോഴത്തെ മാനസികാവസ്ഥ’ എന്ന അടിക്കുറിപ്പോടു കൂടിയായിരുന്നു ഗായിക ചിത്രം പോസ്റ്റ് ചെയ്തത്. എന്നാല്‍ ഇത് മതവിശ്വാസികള്‍ക്ക് ഇഷ്ടപ്പെട്ടില്ല. തുടര്‍ന്ന് ഗായികയുടെ പേജില്‍ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നത്.


Also Read: ‘അവന്‍ തകര്‍പ്പനാണ്, ടീമിന്റെ ഭാവി അവനില്‍ ഞാന്‍ കാണുന്നു’; മലയാളി താരം ബേസില്‍ തമ്പി ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന കാലം വിദൂരമല്ലെന്ന് ഡ്വെയ്ന്‍ ബ്രാവോ 


ദേവതയെ അപമാനിക്കരുതെന്നും മാനസികാവസ്ഥയല്ലിത് മറിച്ച് ചില മൂല്യങ്ങളുള്ള ചിത്രമാണെന്നും അതിനാല്‍ ചിത്രം ഡിലീറ്റ് ചെയ്യണമെന്നുമാണ് ചിലര്‍ പറയുന്നത്.

തന്റെ മാനസിക നില കാണിക്കാന്‍ ഒരു ഗായിക ദേവതയുടെ ചിത്രം ഉപയോഗിക്കുന്നത് ശരിയല്ലെന്നും ചിലര്‍ പറയുന്നുണ്ട്. കരുത്തിന്റേയും ധൈര്യത്തിന്റേയും പ്രതീകമാണ് കാളിയെന്നും അതിനാല്‍ മറ്റ് കാര്യങ്ങളെ പ്രതിനിധീകരിക്കാന്‍ ദേവതയുടെ ചിത്രം ഉപയോഗിക്കരുതെന്നും മറ്റു ചിലര്‍ പറയുന്നു.

ഇന്ത്യന്‍ സംസ്‌കാരത്തെ ഏറെ ഇഷ്ടപ്പെടുന്ന കാറ്റിയുടെ വിവാഹം 2010 ല്‍ രാജസ്ഥാനില്‍ വച്ച് ഇന്ത്യന്‍ ആചാര പ്രകാരമായിരുന്നു നടന്നത്. എന്നാല്‍ ഗായികയ്‌ക്കെതിരെ പ്രതിഷേധം രൂക്ഷമായപ്പോള്‍ പിന്തുണയുമായി ചില ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.


Don’t Miss: തലമൊട്ടയടിച്ചെങ്കിലും സോനുവിന് പത്ത് ലക്ഷം നല്‍കില്ല; ചെരുപ്പ് മാലയണിഞ്ഞ് നടന്നാല്‍ തരാമെന്ന് മൗലവി 


അസഹിഷ്ണുതയോട് വെറുപ്പ് തോന്നരുതെന്നും അതിന്ന് ഇന്ത്യയിലെ ചിലരുടെ ടൈം പാസ് ആയി മാറിയിരിക്കുകയാണെന്നുമാണ് പിന്തുണയുമായി എത്തിയവരില്‍ ഒരാളുടെ കമന്റ്.

Advertisement