കാട്ടാക്കട ആദിശേഖര്‍ കൊലപാതകം; പ്രതി പ്രിയരഞ്ജന് ജീവപര്യന്തം
തിരുവനന്തപുരം: കാട്ടാക്കടയില്‍ 15കാരനായ ആദിശേഖറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി പ്രിയരഞ്ജന് ജീവനപര്യന്തം. വഞ്ചിയൂര്‍ കോടതിയാണ് പ്രിയരഞ്ജന് ജീവപര്യന്തവും പത്ത് ലക്ഷം രൂപ പിഴയും വിധിച്ചത്.
പൂവച്ചല്‍ സ്വദേശിയായ പത്താം ക്ലാസുകാരനായ ആദിശേഖറിനെ പ്രതി കൊലപ്പെടുത്തിയത് 2023 ഓഗസ്റ്റിലാണ്. ആദിശേഖറിന്റെ ബന്ധുകൂടിയായിരുന്നു പ്രിയരഞ്ജന്‍.
ക്ഷേത്രമതിലില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യം മൂലമാണ് പ്രിയരഞ്ജന്‍ ആദിശേഖറിനെ കാറിടിച്ച് കൊലപ്പെടുത്തിയത്.
ആദ്യഘട്ടത്തില്‍ അപകടമരണത്തിലാണ് ആദിശേഖര്‍ കൊല്ലപ്പെട്ടതെന്നായിരുന്നു വിവരം. എന്നാല്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് പിന്നാലെ കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്ത് വരികയായിരുന്നു.
Content Highlight: Kattakada Adisekhar murder case: Accused Priyaranjan gets life imprisonment
VIDEO