പരിയേറും പെരുമാള്‍ കണ്ട് നന്നായിട്ടുണ്ടെന്ന് പൃഥ്വിരാജ് സാര്‍ പറഞ്ഞു: കതിര്‍
Malayalam Cinema
പരിയേറും പെരുമാള്‍ കണ്ട് നന്നായിട്ടുണ്ടെന്ന് പൃഥ്വിരാജ് സാര്‍ പറഞ്ഞു: കതിര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 22nd July 2025, 8:41 am

തമിഴിലെ മികച്ച നടന്മാരിലൊരാളാണ് കതിര്‍. മദയാനൈക്കൂട്ടം എന്ന ചിത്രത്തിലൂടെ സിനിമാജീവിതം ആരംഭിച്ച കതിര്‍ പരിയേറും പെരുമാള്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. ചിത്രത്തിലെ നായക കഥാപാത്രം ഒരുപാട് പ്രശംസ സമ്മാനിച്ചു. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഐ ആം ഗെയിമിലൂടെ മലയാളത്തിലും കതിര്‍ തന്റെ സാന്നിധ്യമറിയിക്കുകയാണ്.

പരിയേറും പെരുമാള്‍ എന്ന സിനിമ വളരെ ഇഷ്ടപ്പെട്ടുവെന്ന് പൃഥ്വിരാജ് തന്നോട് പറഞ്ഞുവെന്ന് കതിര്‍ പറയുന്നു. സൈമയുടെ പരിപാടിക്ക് പോയപ്പോഴാണ് താന്‍ പൃഥ്വിരാജിനെ കണ്ടതെന്നും പരിയേറും പെരുമാളും വളരെ നന്നായിട്ടുണ്ടെന്ന് അദ്ദേഹം തന്നോട് പറഞ്ഞുവെന്നും കതിര്‍ പറയുന്നു.

ആ സിനിമ ഇറങ്ങിയതിന് ശേഷം തന്നോട് ആദ്യമായി സംസാരിച്ച് മലയാളി പൃഥ്വിരാജാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിയേറും പെരുമാള്‍ എന്ന സിനിമയിലൂടെയാണ് തന്നെ കേരളത്തിലുള്ള കുറെ ആളുകള്‍ തിരിച്ചറഞ്ഞതെന്നും കതിര്‍ പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ സൈമ അവാര്‍ഡിസിന് പോയ സമയത്ത് പൃഥ്വിരാജ് സാര്‍ ആവിടെ ഉണ്ടായിരുന്നു. എന്നെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു,’ഞാന്‍ പരിയേറും പെരുമാള്‍ കണ്ടിരുന്നു. എനിക്ക് വളരെ ഇഷ്ടപ്പെട്ടു’ എന്ന്. എനിക്ക് തോന്നുന്നു, ആ സിനിമ ഇറങ്ങിയതിന് ശേഷം ഞാന്‍ ആദ്യമായി സംസാരിച്ച ഒരു മലയാളി അദ്ദേഹമാണ്. ആ സമയത്ത് ഞാന്‍ കൊച്ചിയിലേക്ക് ട്രാവല്‍ ചെയ്യുമ്പോഴൊക്കെ കുറെ ആളുകള്‍ എന്നെ തിരിച്ചറിഞ്ഞത് പരിയേറും പെരുമാളും കണ്ടിട്ടാണ്,’ കതിര്‍ പറയുന്നു.

പരിയേറും പെരുമാള്‍

മാരി സെല്‍വരാജ് രചനയും സംവിധാനവും നിര്‍വഹിച്ച് 2018ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പരിയേറും പെരുമാള്‍. പാ. രഞ്ജിത്താണ് സിനിമ നിര്‍മിച്ചത്. ചിത്രത്തില്‍ കതിര്‍, ആനന്ദി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. യോഗി ബാബു , ലിജീഷ്, ഹരി കൃഷ്ണന്‍, ജി. മാരിമുത്തു എന്നിവര്‍ സഹകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Content Highlight: Kathir says that Prithviraj told him that he liked Pariyerum Perumal very much.