കാശ്മീരില്‍ അതിനാടകീയ നീക്കങ്ങള്‍; ഗവര്‍ണര്‍ നിയമസഭ പിരിച്ചുവിട്ടു
national news
കാശ്മീരില്‍ അതിനാടകീയ നീക്കങ്ങള്‍; ഗവര്‍ണര്‍ നിയമസഭ പിരിച്ചുവിട്ടു
ന്യൂസ് ഡെസ്‌ക്
Wednesday, 21st November 2018, 10:01 pm

ശ്രീനഗര്‍: കാശ്മീരില്‍ സര്‍ക്കാരുണ്ടാക്കാന്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മെഫ്തി അവകാശവാദമുന്നയിച്ചതിന് പിന്നാലെ നിയമസഭ പിരിച്ചുവിട്ട് ഗവര്‍ണര്‍ സത്യപാല്‍ മാലിക്. ബദ്ധവൈരികളായ പി.ഡി.പിയേയും നാഷണല്‍ കോണ്‍ഫറന്‍സിനേയും ഒന്നിച്ചു നിര്‍ത്തി ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങിയതിന് പിന്നാലെയാണ് ഗവര്‍ണറുടെ നടപടി.

നേരത്തെ സര്‍ക്കാര്‍ രൂപീകരണത്തിന് അനുമതി തേടി മെഹ്ബൂബ മുഫ്തി ഗവര്‍ണര്‍ക്ക് കത്തയച്ചിരുന്നെങ്കിലും ഗവര്‍ണറുടെ ഓഫസുമായി ബന്ധപ്പെടാനായിരുന്നില്ല.

ALSO READ: ടാര്‍ഗെറ്റ് വരാണസി; വരാണസിയില്‍ അയോധ്യ മോഡലുമായി ബി.ജെ.പി, നിരവധി കെട്ടിടങ്ങള്‍ പൊളിച്ചു നീക്കി

ജമ്മുകശ്മീര്‍ പീപ്പിള്‍ കോണ്‍ഫറന്‍സ് നേതാവ് സജാദ് ലോണും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് ഇതിനിടെ രംഗത്തു വന്നിരുന്നു. ബി.ജെ.പിയുടെ പിന്തുണയോടെയാണ് സജാദ് ലോണിന്റെ നീക്കം.

അഞ്ച് മാസമായി രാഷ്ട്രപതി ഭരണം തുടരുന്ന ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ 87 അംഗ കശ്മീര്‍ നിയമസഭയില്‍ 44 അംഗങ്ങളുടെ പിന്തുണയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത്.

കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ്- പി.ഡി.പി സഖ്യത്തിന് 54 എം.എല്‍.എമാരുടെ പിന്തുണയുണ്ട്.

WATCH THIS VIDEO: