കാസര്‍ഗോഡ്: കാസര്‍ഗോഡ് പത്താം ക്ലാസുകാരന്റെ കര്‍ണപുടം അടിച്ച് തകര്‍ത്ത സംഭവത്തില്‍ അധ്യാപകനെതിരെ പൊലീസ് കേസ് എടുത്തു. എം. അശോകിനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസ്. കുണ്ടം കുഴി ഗവ എച്ച്. എസ്.എസിലെ പ്രധാനധ്യപകനാണ് എം. അശോകന്‍. ബാലാവകാശ കമ്മീഷനംഗം മോഹന്‍ കുമാര്‍ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയുടെ വീട് ഇന്ന് സന്ദര്‍ശിക്കും. രാവിലെ പത്ത് മണിയോടെ മോഹന്‍ കുമാര്‍ വീട്ടില്‍ എത്തുമെന്നാണ് വിവരം.
കഴിഞ്ഞ ദിവസമാണ് രക്ഷിതാക്കള്‍ ബേടകം പൊലീസില്‍ പരാതി നല്‍കിയിരുന്നത്. പ്രാഥമിക പരിശോധനയില്‍ തന്നെ വിദ്യാര്‍ഥിക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്ന് മനസിലാക്കിയതിനെ തുടര്‍ന്നാണ് പൊലീസ് അധ്യാകപനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.
മറ്റുള്ളവരുടെ മുമ്പില്‍ വെച്ച് മനപൂര്‍വം ഈ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചു എന്നാണ് പരാതിയില്‍ ചൂണ്ടികാണിക്കുന്നത്. അധ്യാപകനെ കണ്ടത്താനായിട്ടിലെന്നും ഉടനടി അറസ്റ്റ് ഉണ്ടാകുമെന്നും ബേടകം പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ ബാലവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.
അസംബ്ലിക്കിടെ കാലുകൊണ്ട് ചരല്‍ നീക്കിയതിനാണ് സ്‌കൂളിലെ അധ്യാപകന്‍ കുട്ടിയെ മര്‍ദിച്ചത് എന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. മറ്റ് കുട്ടികളുടെ മുന്നില്‍ വച്ചാണ് അധ്യാപകന്‍ കുട്ടിയെ തല്ലിയതെന്നും കോളറില്‍ പിടിച്ച് മുഖത്തടിച്ചു എന്ന് 15 കാരന്റെ സഹപാഠികള്‍ അറിയിച്ചതായും വിദ്യാര്‍ഥിയുടെ അമ്മ പറയുന്നു. 11 ാം തീയ്യതി തിങ്കളാഴ്ചയായിരുന്നു സംഭവം.
Content Highlight: Kasaragod student’s eardrum smashed; Case filed against teacher