മഞ്ചേശ്വരം: കാസര്‍ഗോട്ട് പതിനാറുകാരന് കൂരപീഡനം. 14 പേര്‍ ചേര്‍ന്ന് വിവിധയിടങ്ങളില്‍ കൊണ്ടുപോയി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഡേറ്റിങ് ആപ്പ് വഴിയാണ് പ്രതികള്‍ പതിനാറുകാരനെ പരിചയപ്പെട്ടത്.
കുട്ടി ഉപയോഗിച്ചിരുന്നത് ഗേ ഡേറ്റിങ് ആപ്പാണ്. 18 വയസായെന്ന് കാണിച്ചാണ് പതിനാറുകാരന്‍ ഡേറ്റിങ് ആപ്പിൽ അക്കൗണ്ട് തുടങ്ങിയത്. ഏജന്റ് മുഖേനയാണ് പ്രതികൾ കുട്ടിയെ സമീപിച്ചത്.
നാല് ജില്ലകളില്‍ നിന്നുള്ളവരാണ് കേസിലെ പ്രതികളെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാസര്‍ഗോട്ട്, കണ്ണൂര്‍, കോഴിക്കോട്, എറണാകുളം ജില്ലയില്‍ നിന്നുള്ളവരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇവരില്‍ ആറ് പേര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.
കാസര്‍ഗോഡ്, തലശ്ശേരി, കൊച്ചി എന്നിവിടങ്ങളില്‍ വെച്ചാണ് കുട്ടി പീഡിപ്പിക്കപ്പെട്ടത്. കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രതികള്‍ക്ക് കുട്ടിയുമായി പരിചയമുണ്ട്. നിലവില്‍ കേസ് അന്വേഷണത്തിനായി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.
ചന്ദേര, ചീമേനി, നീലേശ്വരം തുടങ്ങിയ സ്റ്റേഷനുകളിലെ ഇന്‍സ്പെക്ടര്‍മാര്‍ അടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുക. പതിനാറുകാരനെതിരായ അതിക്രമത്തില്‍ കൂടുതല്‍ പ്രതികളുണ്ടോ, മറ്റു ജില്ലകളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിലായിരിക്കും പ്രത്യേക അന്വേഷണം നടത്തുക.
നിലവില്‍ എട്ട് കേസുകളാണ് സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വിദ്യാഭ്യാസ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനും ഒരു പ്രാദേശിക നേതാവും കേസിലെ പ്രതികളാണെന്ന വിവരമുണ്ട്.
കഴിഞ്ഞ ദിവസം പതിനാറുകാരന്റെ വീട്ടിലെത്തിയ ഒരാള്‍ കുട്ടിയുടെ അമ്മയെ കണ്ടതോടെ ഓടിരക്ഷപ്പെട്ടിരുന്നു. ഇതിനുപിന്നാലെ സംശയം തോന്നിയ അമ്മ കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കുകയായിരുന്നു. ഇതിനുശേഷമാണ് കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്ന് മനസിലാകുന്നത്.