ധനുഷിന്റെ കര്‍ണന്‍ നിരോധിക്കണമെന്ന് കരുണാസ്; 'മാരി ശെല്‍വരാജിനെ അറസ്റ്റ് ചെയ്യണം'
national news
ധനുഷിന്റെ കര്‍ണന്‍ നിരോധിക്കണമെന്ന് കരുണാസ്; 'മാരി ശെല്‍വരാജിനെ അറസ്റ്റ് ചെയ്യണം'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th February 2020, 8:18 pm

മാരിശെല്‍വരാജ് സംവിധാനം ചെയ്യുന്ന കര്‍ണന്‍ എന്ന ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് നടനും തമിഴ്‌നാട് മുക്കുളത്തൂര്‍ പുലിപടൈ പാര്‍ട്ടി അദ്ധ്യക്ഷനുമായ കരുണാസ്. ധനുഷ് നായകനാവുന്ന ചിത്രത്തിനെതിരെയാണ് കരുണാസ് രംഗത്തെത്തിയിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ചിത്രം ഒരു പ്രത്യേക ജാതിക്കെതിരെയാണ് ചിത്രീകരിക്കുന്നതെന്നും അത് സമൂഹത്തിലെ സമാധാനത്തെ തകര്‍ക്കുമെന്നാണ് കരുണാസിന്റെ പാര്‍ട്ടിയുടെ പ്രസ്താവന. ചിത്രത്തില്‍ ധനുഷിന്റെ കഥാപാത്രം ഒരു പൊലീസ് സ്റ്റേഷന്‍ തകര്‍ക്കുന്ന സീനുണ്ടെന്നും അത് പൊലീസിനെ തരംതാഴ്ത്തുന്നതാണെന്നും പ്രസ്താവനയില്‍ പറയുന്നു.

രജിഷ വിജയനാണ് ചിത്രത്തിലെ നായിക. രജിഷയുടെ തമിഴ് അരങ്ങേറ്റ ചിത്രമാണ് കര്‍ണ്ണന്‍. നടന്‍ ലാലും യോഗി ബാബുവും ചിത്രത്തില്‍ മുഖ്യവേഷങ്ങളില്‍ എത്തും.

മാരി ശെല്‍വരാജിന്റെ ആദ്യ ചിത്രമായ പരിയേറും പെരുമാളിന് സംഗീതമൊരുക്കിയ സന്തോഷ് നാരായണനാണ് ഈ ചിത്രത്തിന്റെയും സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ധനുഷിനോടൊപ്പം മൂന്നാം തവണയാണ് സന്തോഷ് ഒരുമിക്കുന്നത്. കൊടി, വട ചെന്നൈ എന്നീ ചിത്രങ്ങളിലായിരുന്നു ഇരുവരും നേരത്തെ ഒരുമിച്ചത്.

തമിഴ്നാട്ടിലെ ജാതി പ്രശ്നത്തെ പറഞ്ഞ ചിത്രമായിരുന്നു മാരി ശെല്‍വരാജ് സംവിധാനം ചെയ്ത പരിയേറും പെരുമാള്‍. നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും ഒരേ പോലെ നേടിയ ചിത്രമായിരുന്നു പരിയേറും പെരുമാള്‍.