ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പണം ലഭിച്ച അണ്‍ ക്യാപ്ഡ് താരങ്ങളായി കാര്‍ത്തിക് ശര്‍മയും പ്രശാന്ത് വീറും. 14.20 കോടി രൂപയ്ക്ക് ചെന്നൈയാണ് രണ്ട് താരങ്ങളേയും സ്വന്തമാക്കിയത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള 20 വയസുകാരനായ പ്രശാന്ത് വീര്‍ ഇടംകയ്യന്‍ ഓള്‍ റൗണ്ടറാണ്. 19കാരനായ കാര്‍ത്തിക് ശര്‍മ രാജസ്ഥാനില്‍ നിന്നുള്ള വിക്കറ്റ് കീപ്പര്‍ ബാറ്ററാണ്.
2022ല്‍ അണ്‍ ക്യാപ്ഡ് താരമായി എത്തിയ ആവേശ് ഖാന് 10 കോടി രൂപയായിരുന്നു ലേലത്തില്‍ വിലയിട്ടത്. എന്നാല്‍ ആവേശിനെ മറികടന്നാണ് കാര്‍ത്തിക് ശര്‍മയും പ്രശാന്ത് വീറും ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ പണം ലഭിക്കുന്ന അണ്‍ക്യാപ്ഡ് താരങ്ങളായത്.
30 ലക്ഷം രൂപയാണ് പ്രശാന്ത് വീറിന് വിലയിട്ടിരുന്നത്. ലേലത്തില്‍ താരത്തിന് വേണ്ടി ലഖ്‌നൗവും ചെന്നൈയും സണ്‍റൈസേഴ്‌സ് ഹൈദരാബാദും രംഗത്തിറങ്ങിയിരുന്നു. യു.പി ടി-20ലീഗിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും മിന്നും പ്രകടനമാണ് താരം സ്വന്തമാക്കിയത്.
മാത്രമല്ല അണ്ടര്‍ 23യിലും പ്രശാന്ത് തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. ടി-20സില്‍ ഏഴ് ഇന്നിങ്‌സില്‍ നിന്ന് നിന്ന് 112 റണ്‍സാണ് താരം നേടിയത്. 12 വിക്കറ്റുകളും താരത്തിന്റെ അക്കൗണ്ടിലുണ്ട്.
അതേസമയം കാര്‍ത്തിക് ശര്‍മ ടി-20 കരിയറില്‍ 12 മത്സരങ്ങളില്‍ നിന്ന് 334 റണ്‍സ് നേടിയിട്ടുണ്ട്. പ്രശാന്തും കാര്‍ത്തിക്കും ചേരുന്നതോടെ ചെന്നൈക്ക് യുവതാരങ്ങളുടെ ശക്തിയും ഇരട്ടിയാകുമെന്നത് എടുത്ത് പറയേണ്ടതാണ്.