തമിഴിലും തെലുങ്കിലും ഒരുപോലെ ജനപ്രീതിയുള്ള നടനാണ് കാര്‍ത്തി. താരത്തിന്റെ തമിഴ് സിനിമകള്‍ മൊഴിമാറ്റം ചെയ്ത് തെലുങ്കില്‍ പ്രദര്‍ശിപ്പിക്കുകയും മികച്ച വിജയം സ്വന്തമാക്കുകയും ചെയ്യാറുണ്ട്. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം കാര്‍ത്തി വീണ്ടും തെലുങ്ക് സിനിമയുടെ ഭാഗമാകാനൊരുങ്ങുകയാണെന്ന വാര്‍ത്ത കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
ഡാക്കു മഹാരാജിന് ശേഷം ബോബി കൊല്ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാര്‍ത്തി പ്രധാനവേഷത്തിലെത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ചിരഞ്ജീവി നായകനാകുന്ന ചിത്രത്തില്‍ കാര്‍ത്തിയും ശക്തമായ വേഷം കൈകാര്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിനായി കാര്‍ത്തി വാങ്ങുന്ന പ്രതിഫലമാണ് തമിഴ് സിനിമാപേജുകളിലെ പ്രധാന ചര്‍ച്ചാവിഷയം.
23 കോടിയാണ് ബോബി- ചിരഞ്ജീവി ചിത്രത്തിനായി കാര്‍ത്തി വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴില്‍ താരത്തിന്റെ പ്രതിഫലം 15 കോടിയാണ്. ഈ വ്യത്യാസമാണ് തമിഴ് സിനിമാപേജുകള്‍ ചര്‍ച്ച ചെയ്യുന്നത്. മറ്റ് ഇന്‍ഡസ്ട്രികളില്‍ സ്വന്തം താരങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലവും സ്വന്തം ഇന്‍ഡസ്ട്രിയില്‍ ലഭിക്കുന്ന പ്രതിഫലവും തമ്മില്‍ വ്യത്യാസമുണ്ടെന്നും ഇത് നിര്‍മാതാക്കള്‍ ശ്രദ്ധിക്കണമെന്നും ഈ പേജുകള്‍ അഭിപ്രായപ്പെടുന്നു.
കുബേര എന്ന ചിത്രത്തിനായി ധനുഷിന് 40 കോടിയാണ് പ്രതിഫലം ലഭിച്ചതെന്നും തമിഴില്‍ താരത്തിന് അത്രയും ലഭിക്കാറില്ലെന്നും ഇവര്‍ പറയുന്നു. വമ്പന്‍ താരങ്ങള്‍ക്ക് സിനിമയുടെ ബജറ്റിന്റെ പകുതിയും പ്രതിഫലമായി നല്കാന്‍ തയാറായവര്‍ മറ്റ് താരങ്ങള്‍ക്ക് അതിനനുസരിച്ച് നല്‍കാറില്ലെന്നും ചില പേജുകള്‍ ചൂണ്ടിക്കാട്ടുന്നു.
അടുത്ത വര്‍ഷം പകുതിയോടെയാകും കാര്‍ത്തി ബോബി കൊല്ലിയുടെ ചിത്രത്തില്‍ ജോയിന്‍ ചെയ്യുകയെന്ന് കേള്‍ക്കുന്നു. വാള്‍ട്ടര്‍ വീരയ്യക്ക് ശേഷം ബോബി- ചിരഞ്ജീവി കോമ്പോ ഒന്നിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം അധികം വൈകാതെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ബോബിയുടെ സ്ഥിരം പാറ്റേണിലുള്ള ആക്ഷന്‍ ചിത്രമാകും ഇത്.
നിലവില്‍ തമിഴ് സംവിധാനം ചെയ്യുന്ന മാര്‍ഷലിന്റെ തിരക്കിലാണ് കാര്‍ത്തി. രണ്ട് ഭാഗങ്ങളിലായാണ് ചിത്രം ഒരുങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മാര്‍ഷലിന് ശേഷം ഇന്ത്യന്‍ സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൈതി 2വിലേക്ക് താരം കടക്കുമെന്നും കേള്‍ക്കുന്നു. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ അടുത്തിടെ ആരംഭിച്ചിരുന്നു.
Content Highlight: Karthi’s remuneration in Chiranjeevi’s film 23 crores