കർണിസേന അധ്യക്ഷൻ സുഖ്ദേവ് സിങ് ഗോഗമേദി വെടിയേറ്റ് കൊല്ലപ്പെട്ടു
national news
കർണിസേന അധ്യക്ഷൻ സുഖ്ദേവ് സിങ് ഗോഗമേദി വെടിയേറ്റ് കൊല്ലപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th December 2023, 3:52 pm

ജയ്പൂർ: രാഷ്ട്രീയ രജ്പുത് കർണിസേന അധ്യക്ഷൻ സുഖ്ദേവ് സിങ് ഗോഗമേദി വെടിയേറ്റ് കൊല്ലപ്പെട്ടു. ബൈക്കിലെത്തിയ നാലാംഗ സംഘം സുഖ്ദേവ് സിങ്ങിനെ ജയ്പൂരിലെ ശ്യാം നഗറിലെ വീട്ടിൽ വെച്ചാണ് കൊലപ്പെടുത്തിയത്.

വെടിവെപ്പിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും മറ്റൊരാൾക്കും പരിക്കേറ്റതായി രാജസ്ഥാൻ ഡി.ജി.പി ഉമേഷ് മിശ്ര പറഞ്ഞു.

നെഞ്ചിലും തലയിലും വെടിയേറ്റ സുഖ്ദേവ് സിങ്ങിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹം മരണപ്പെടുകയായിരുന്നുവെന്ന് ജയ്പൂർ പോലീസ് കമ്മീഷണർ ബിജു ജോർജ് ജോസഫ് അറിയിച്ചു.

പദ്മാവത് സിനിമക്കെതിരെ പ്രതിഷേധം നടത്തിയ രജപുത് കർണി സേനയിൽ നിന്ന് വ്യത്യസ്തമായിരുന്നു സുഖ്ദേവ് സിങ്ങിന്റെ സംഘടന. 2015ൽ കർണിസേനയിൽ നിന്ന് വേർപിരിഞ്ഞ സുഖ്ദേവ് സിങ് സ്വന്തം സംഘടന രൂപീകരിക്കുകയായിരുന്നു.

Content Highlight: Karnisena Chief Sukhdev Singh Gogamedi shot dead