ബൈംഗളൂരു: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന് (ഇ.വി.എം) പകരം ബാലറ്റ് പേപ്പറുകള്‍ തിരിച്ചുകൊണ്ടുവരാന്‍ ഒരുങ്ങി കര്‍ണാടക സര്‍ക്കാര്‍.
ഇതുസംബന്ധിച്ച് കഴിഞ്ഞാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമെടുത്തിരുന്നു.

തെരഞ്ഞെടുപ്പില്‍ ഇ.വി.എമ്മിന് പകരം ബാലറ്റ് ഉപയോഗിക്കുന്നതിനായി കര്‍ണാടക ഗ്രാമസ്വരാജ്, പഞ്ചായത്ത് രാജ് ഭേദഗതി ചെയ്യാനുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാനും മന്ത്രിസഭായോഗം അനുമതി നല്‍കി.
തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സുതാര്യതയും രഹസ്യാത്മകതയും ഉറപ്പുവരുത്താനാണ് പഴയ ബാലറ്റ് വോട്ടിലേക്ക് മാറുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാനത്ത് നിന്നും പൂര്‍ണമായും വോട്ടിങ് മെഷീനുകളുടെ ഉപയോഗം ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ നീക്കം.
അതേസമയം, തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടിക തയ്യാറാക്കുന്നതിനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ ചുമതലപ്പെടുത്താനും മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രി സഭായോഗം തീരുമാനിച്ചു.
Content Highlight: Karnataka is set to amend laws for Ballot instead of EVM for local body elections