എഡിറ്റര്‍
എഡിറ്റര്‍
ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ അന്വേഷണത്തിനുത്തരവിട്ട ജഡ്ജിയുടെ സ്ഥാനക്കയറ്റം തടഞ്ഞുവെച്ചു; ഹൈക്കോടതി ജഡ്ജി രാജിവെച്ചു
എഡിറ്റര്‍
Tuesday 26th September 2017 4:21pm

 

ബംഗളൂരു: അര്‍ഹമായ സ്ഥാനക്കയറ്റം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് കര്‍ണാടക ഹൈക്കോടതി ജഡ്ജി രാജിവെച്ചു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി സ്ഥാനക്കയറ്റം ലഭിക്കാന്‍ അര്‍ഹതയുണ്ടായിരുന്നിട്ടും അത് തടഞ്ഞുവെക്കുന്നതായി ആരോപിച്ച് ജസ്റ്റിസ് ജയന്ത് പട്ടേലാണ് രാജിവെച്ചത്.


Also Read: ആവശ്യമെങ്കില്‍ ബി.ജെ.പിയുമായും കൈകോര്‍ക്കും; നിലപാടുകളില്‍ മലക്കംമറിഞ്ഞ് കമല്‍ ഹാസന്‍


തന്നെക്കാള്‍ സീനിയോറിറ്റി കുറവുള്ള ജഡ്ജുമാര്‍ക്ക് അംഗീകാരം ലഭിച്ചപ്പോള്‍ തന്നെ തഴയുന്നെന്നാണ് ജയന്ത് പട്ടേല്‍ പറയുന്നത്. നേരത്തെ സുപ്രീം കോടതി ജഡ്ജിയായോ ഏതെങ്കിലും ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയോ ജയന്ത് പട്ടേലിന് സ്ഥാനക്കയറ്റം നല്‍കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.

അടുത്തിടെ നിയമനം ലഭിച്ച ജഡ്ജിമാരേക്കാള്‍ സിനിയോരിറ്റി ഉള്ള ആളാണ് ജയന്ത് പട്ടേല്‍ എന്നാണ് വിവിധ ബാര്‍ അസോസിയേഷനുകള്‍ പറയുന്നത്. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ അടക്കമുള്ളവര്‍ ഇക്കാര്യം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

ജയന്ത് പട്ടേലിന്റെ രാജിയിലേയ്ക്കു നയിച്ച സംഭവത്തെ ഗുജറാത്ത് ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ അപലപിച്ചു. രാജ്യത്തെ നിയമസംവിധാനത്തിനേറ്റ മാരകമായ പ്രഹരമാണിതെന്ന് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അസിം പാണ്ഡ്യ പറഞ്ഞു.


Dont Miss: വിവാഹത്തിന് വേണ്ടി പെണ്‍കുട്ടികള്‍ മതംമാറരുത്: ഹാദിയയെ താന്‍ അഖിലയെന്ന് വിളിക്കുകയാണെന്നും എം.സി ജോസഫൈന്‍


വിവാദമായ ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത് ജയന്ത് പട്ടേല്‍ ആയിരുന്നു. ഇത് ജയന്ത് പട്ടേലിന് എതിരായതാണ് ബാര്‍ അസോസിയേഷനുകള്‍ ആരോപിക്കുന്നത്. ജഡ്ജിമാര്‍ അവരുടെ വിധിപ്രസ്താവങ്ങളുടെ പേരില്‍ ശിക്ഷിക്കപ്പെടാന്‍ തുടങ്ങിയാല്‍ ജനങ്ങളുടെ മൗലികാവകാശങ്ങള്‍ കടലാസില്‍ മാത്രമായി ഒതുങ്ങുമെന്നും പാണ്ഡ്യ പറഞ്ഞു.

Advertisement