യെദിയൂരപ്പക്ക് കൊവിഡ്; സമ്പര്‍ക്കത്തില്‍ വന്നവര്‍ നീരിക്ഷണത്തിലേക്ക് മാറണമെന്ന് കര്‍ണാടക മുഖ്യമന്ത്രി
national news
യെദിയൂരപ്പക്ക് കൊവിഡ്; സമ്പര്‍ക്കത്തില്‍ വന്നവര്‍ നീരിക്ഷണത്തിലേക്ക് മാറണമെന്ന് കര്‍ണാടക മുഖ്യമന്ത്രി
ന്യൂസ് ഡെസ്‌ക്
Sunday, 2nd August 2020, 11:47 pm

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ട്വിറ്റര്‍ അക്കൗണ്ടിലൂടെ യെദിയൂരപ്പ തന്നെ ഇക്കാര്യം അറിയിച്ചു. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷത്തിലേക്ക് മാറണമെന്ന് യെദിയൂരപ്പ ആവശ്യപ്പെട്ടു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഞായറാഴ്ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു.അദ്ദേഹത്തെ ദല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അമിത് ഷാ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ടെസറ്റ് നടത്തുകയായിരുന്നെന്നും അമിത് ഷാ കുറിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക