വ്യാജ വാര്‍ത്ത ചമച്ച കേസില്‍ കര്‍മ ന്യൂസ് എം.ഡി പിടിയില്‍
Kerala News
വ്യാജ വാര്‍ത്ത ചമച്ച കേസില്‍ കര്‍മ ന്യൂസ് എം.ഡി പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 6th April 2025, 11:12 am

തിരുവനന്തപുരം: വ്യാജ വാര്‍ത്ത ചമച്ച കേസില്‍ കര്‍മ ന്യൂസ് എം.ഡി വിന്‍സ് മാത്യു പിടിയില്‍. ഓസ്‌ട്രേലിയന്‍ യാത്ര കഴിഞ്ഞ് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് വിന്‍സ് മാത്യവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം ദുരുപയോഗം ചെയ്തു എന്ന വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. ഈ കേസടക്കം മൂന്ന് കേസുകളാണ് നിലവില്‍ ഇയാള്‍ക്കെതിരെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കളമശേരി യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനില്‍ സ്‌ഫോടനം നടന്നപ്പോള്‍ അതിന്‌ പിന്നില്‍ ഹമാസ് ജിഹാദ് ആണെന്ന് ഇയാള്‍ വാര്‍ത്ത നല്‍കിയിരുന്നു. മേജര്‍ പൂണിയയുടെ എക്‌സ്‌ക്ലൂസീവ് എന്ന നിലയ്ക്കാണ് വാര്‍ത്ത പ്രസിദ്ധപ്പെടുത്തിയത്.

അന്വേഷണവുമായി സഹകരിക്കാത്തതിന്റെ പേരില്‍ ഇയാള്‍ക്കെതിരെ നേരത്തെതന്നെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ഉണ്ടായത്.

Content Highlight: Karma News MD arrested in fake news case