എഡിറ്റര്‍
എഡിറ്റര്‍
ക്രിസ്റ്റ്യനോ സ്വാര്‍ത്ഥന്‍; പക്ഷെ എനിക്ക് അയാളെ ഇഷ്ടമാണ്: കരീം ബെന്‍സേമ
എഡിറ്റര്‍
Monday 13th November 2017 7:01pm

 

ക്രിസ്റ്റ്യനോ റൊണാള്‍ഡോ തന്നേക്കാള്‍ സ്വാര്‍ത്ഥനായ താരമാണെന്ന് കരീം ബെന്‍സേമ. പക്ഷെ റൊണാള്‍ഡോയോട് തനിക്ക് വിഷമമൊന്നും ഇല്ലെന്നും റൊണാള്‍ഡോയുടെ ഈ സ്വഭാവം റയലിന് മുതല്‍ക്കൂട്ടാണെന്നും ബെന്‍സേമ പറയുന്നു.

റയലിന് വേണ്ടി ഞാന്‍ ഗോളുകള്‍ നേടാറുണ്ട്. പക്ഷെ തന്റെ കൂടെയുള്ള കളിക്കാരന് സീസണില്‍ 50 ഗോളടിച്ചാല്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. ബെന്‍സേമ പറയുന്നു. വണ്‍ ടച്ച് കളിയോടാണ് റൊണാള്‍ഡോയ്ക്ക് താത്പര്യമെന്നും അദ്ദേഹത്തിന്റെ കൂടെ കളിക്കാന്‍ തനിക്ക് ഇഷ്ടമാണെന്നും താരം പറഞ്ഞു.

 

2009-10 സീസണ്‍ മുതല്‍ റൊണാള്‍ഡോയുടെ സഹതാരമാണ് ഫ്രഞ്ച് താരമായ കരീം ബെന്‍സേമ. ഒരേ സമയത്താണ് ഇരുവരും റയലില്‍ എത്തിയത്. റയലില്‍ എത്തുന്നതിന് മുമ്പ് ലിയോണിനേ വേണ്ടിയാണ് ബെന്‍സേമ കളിച്ചത്.

റയലിന്റെ മുന്‍ പരിശീലകനായ മൗറിഞ്ഞോ പരിശീലകനെന്ന നിലയില്‍ തനിക്ക് പിന്തുണയാണ് നല്‍കിയതെന്നും ബെന്‍സേമ പറഞ്ഞു. മികച്ച പരിശീലകനാണ് മൗറീഞ്ഞോയെന്നും ബെന്‍സേമ പറഞ്ഞു.

Advertisement