ജോര്‍ജ് മുതല്‍ വിജയന്‍ പൊലീസ് വരെ| കരിക്കിലെ അനു കെ. അനിയന്‍
അന്ന കീർത്തി ജോർജ്

 

കരിക്ക് ടീമിന്റെ പുതിയ വീഡിയോയായ കലക്കാച്ചി വന്നതിന് പിന്നാലെ ഏറ്റവും ഹിറ്റായിരിക്കുന്നത് ഇതില്‍ ജോര്‍ജ് എന്ന അനു കെ. അനിയന്‍ ചെയ്ത വിജയന്‍ എന്ന പൊലീസുകാരന്റെ റോളാണ്. വിവിധ ഇമോഷന്‍സ് മാറി മാറി വരുന്ന ഈ ക്യാരക്ടറിനെ അതിഗംഭീരമായാണ് അനു ചെയ്തിരിക്കുന്നതെന്നാണ് എല്ലാ കോണുകളിലും നിന്നും വരുന്ന അഭിപ്രായങ്ങള്‍. കലക്കാച്ചി മികച്ചതായിട്ടുണ്ടെന്നും അല്ലെന്നുമുള്ള സമ്മിശ്ര പ്രതികരണങ്ങള്‍ വരുന്നുണ്ടെങ്കിലും അനുവിന്റെ പ്രകടനത്തെ കുറിച്ച് പോസിറ്റീവായ അഭിപ്രായങ്ങള്‍ മാത്രമാണ് വരുന്നത്.

കരിക്കിന്റെ ആദ്യ സീരീസായ തേരാ പാരയിലെ ജോര്‍ജ് എന്ന കഥാപാത്രമായെത്തി പിന്നീട് ഓരോ വീഡിയോയിലും മിന്നുന്ന പ്രകടനം കാഴ്ച വെച്ച് ഇപ്പോള്‍ വിജയന്‍ എന്ന പൊലീസുകാരനില്‍ വരെ എത്തിനില്‍ക്കുകയാണ് അനുവിന്റെ അഭിനയജീവിതം.

ഏത് പ്രായത്തിലും പ്രൊഫഷണലിലും വൈകാരികതലത്തിലുമുള്ള കഥാപാത്രമാണെങ്കിലും ഓരോ കഥാപാത്രത്തെയും ഏറ്റവും സ്വാഭാവികമായും സൂക്ഷ്മമായും അവതരിപ്പിക്കാന്‍ കഴിയുന്ന നടന്‍ എന്നാണ് അനുവിനെപ്പറ്റി പറയാറുള്ളത്. ജോലിയൊന്നുമില്ലാതെ തേരാ പാര നടക്കുന്നവനായാലും, ബിസിനസുകാരനായാലും, തൊഴിലാളിയായാലും, പൊലീസായാലും, ഗുണ്ടയായാലുമൊക്കെ വളരെ കൃത്യതയോടെ ഇവരെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാന്‍ അനുവിനാകാറുണ്ട്.

കരിക്കില്‍ എത്തുന്നതിന് മുന്‍പ് ഷോര്‍ട് ഫിലിംസിലൂടെയാണ് അനുവിന്റെ തുടക്കം. കരിക്കിനെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നത് ഒരു ഫുട്‌ബോള്‍ ലോകകപ്പാണ്. 2018ലെ ഫിഫ വേള്‍ഡ് കപ്പിനോട് അനുബന്ധിച്ചിറക്കിയ ഈ എപ്പിസോഡുകളിലൂടെയാണ് അനുവിന്റെ ജോര്‍ജും മലയാളികള്‍ക്ക് മുന്‍പിലെത്തുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Karikku George aka Anu K Aniyan’s performance in Karikku videos espcially in Kalkkachi

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.