ഏറ്റവും വിലയുള്ള താരം കരീന: മധുര്‍ ഭണ്ഡാര്‍ക്കര്‍
Movie Day
ഏറ്റവും വിലയുള്ള താരം കരീന: മധുര്‍ ഭണ്ഡാര്‍ക്കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th September 2012, 1:39 pm

ബോളീവുഡിലെ ഏറ്റവും താരമൂല്യമുള്ള നടി ആരെന്ന് ചോദിച്ചാല്‍ അതിന് കൃത്യമായ ഒരു മറുപടി പറയാന്‍ പലര്‍ക്കും സാധിക്കില്ല. എന്നാല്‍ ബോളിവുഡിലെ വിലപിടിപ്പുള്ള താരം കരീനയാണെന്നാണ് സംവിധായകന്‍ മധുര്‍ ഭണ്ഡാര്‍ക്കറിന്റെ അഭിപ്രായം.

“ഹീറോയിന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ കരീന എത്ര രൂപ വാങ്ങിയെന്ന് ഇതുവരെ ആരും പറഞ്ഞ് കേട്ടിട്ടില്ല. അക്കാര്യം സംവിധായകനായ ഭണ്ഡാര്‍ക്കര്‍ പോലും പുറത്തുവിട്ടിട്ടുമില്ല. എന്നാല്‍ ബോളിവുഡിലെ വിലയുള്ള താരം കരീന തന്നെയെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഇദ്ദേഹം. കരീനയുടെ പ്രതിഫലം മാത്രമല്ല അവര്‍ക്ക് ചിത്രത്തിലുള്ള കോസ്റ്റിയൂമിന്റേയും വസ്ത്രത്തിന്റെയും വില അല്പം കൂടുതലായിരുന്നെന്നും ഭണ്ഡാര്‍ക്കര്‍ പറയുന്നു.[]

ഹീറോയിന്‍ എന്ന ചിത്രത്തില്‍ കരീനയ്ക്ക് 130 വസ്ത്രങ്ങളാണ് എടുത്തത്. അതുതന്നെ ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുകയായിരുന്നു. അതിലെ  ഒരു വസ്ത്രത്തിന് 1.5 കോടി രൂപവരെ വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ എനിയ്ക്ക് ഉറപ്പിച്ച് പറയാനാവും ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ വില കരീനയ്ക്ക് തന്നെയാണെന്ന്.

ഒരു സംവിധായകന്‍ എന്ന നിലയില്‍ ഞാന്‍ ഏറെ സന്തോഷവാനാണ്. എന്റെ പ്രതീക്ഷയ്‌ക്കൊത്ത് തന്നെ ചിത്രം പൂര്‍ത്തീകരിക്കാനായി. താരങ്ങളെല്ലാം നന്നായി ചെയ്തു. ഇനിയെല്ലാം പ്രേക്ഷകര്‍ തീരുമാനിക്കും”- മധുര്‍ പറഞ്ഞു.

ആളുകള്‍ ഇഷ്ടപ്പെടുന്ന തരത്തിലുള്ള ചിത്രങ്ങളായിരിക്കണം അവര്‍ക്ക് കൊടുക്കേണ്ടതെന്ന് തനിയ്ക്ക് നിര്‍ബന്ധമുണ്ടെന്നും അതിനായി ഏതറ്റം വരെ പോകാന്‍ തയ്യാറെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ 2300 തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന് 43 കോടി രൂപ ചിലവായെങ്കിലും ഇതുവരെ പ്രേക്ഷകര്‍ കാണാത്ത പ്രകടനമാണ് കരീന ചിത്രത്തില്‍ കാഴ്ചവെച്ചതെന്നും മധുര്‍ പറഞ്ഞു.