കര്‍ണാടകയിലെ കാട്ടില്‍ നിന്നും കരിമ്പുലിയുടെ അപൂര്‍വ്വ ചിത്രം; ബഗീര എത്തിയെന്ന് സോഷ്യല്‍ മീഡിയ
national news
കര്‍ണാടകയിലെ കാട്ടില്‍ നിന്നും കരിമ്പുലിയുടെ അപൂര്‍വ്വ ചിത്രം; ബഗീര എത്തിയെന്ന് സോഷ്യല്‍ മീഡിയ
ന്യൂസ് ഡെസ്‌ക്
Monday, 6th July 2020, 4:35 pm

കര്‍ണാടകയിലെ കാട്ടിലൂടെ നടക്കുന്ന കരിമ്പുലിയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുന്നു. കരിമ്പുലി മരത്തിനിടയില്‍ നിന്നും ഒളിഞ്ഞു നോക്കുന്നതും കാട്ടിലൂടെ നടക്കുന്നതുമായ രണ്ട് അപൂര്‍വ്വ ചിത്രമാണ് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ ഷാസ് ജങ് തന്റെ ക്യാമറയില്‍ പകര്‍ത്തിയത്. കബനി വനപ്രദേശങ്ങളിലാണ് കരിമ്പുലിയെ കണ്ടത്. ഇദ്ദേഹം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തതിനു പിന്നാലെയാണ് ചിത്രങ്ങള്‍ ട്വിറ്ററില്‍ വ്യാപകമായി പ്രചരിച്ചത്.

 

ചിത്രത്തിലെ പുലി പ്രശ്‌സത നോവലായ ജംഗിള്‍ബുക്കിലെ ബഗീര എന്ന കരിമ്പുലയെപോലെയുണ്ട് എന്നാണ് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. അതി മനോഹരമായി എടുത്ത ചിത്രം ആനിമേഷനാണോ എന്ന് ഒരു നിമഷം സംശയിച്ചതായി ചിലര്‍ പറയുന്നു. ഫോട്ടോഗ്രാഫര്‍ ഷാസ് ജഗ് നെറ്റ് ജിയോ ഫിലിമിന്റെ ഡയറകട്‌റാണ്.