പൗരാണിക കാലഘട്ടത്തിലെ ജനിതക ശാസ്ത്രവും പ്ലാസ്റ്റിക് സര്‍ജറിയും പിന്നെ അല്‍പം മോദി നുണകളും
Daily News
പൗരാണിക കാലഘട്ടത്തിലെ ജനിതക ശാസ്ത്രവും പ്ലാസ്റ്റിക് സര്‍ജറിയും പിന്നെ അല്‍പം മോദി നുണകളും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th November 2014, 3:33 pm

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 51 എ (എച്ച്) പ്രകാരം ശാസ്ത്രീയ മനോഭാവത്തെ വികസിപ്പിക്കുകയെന്നത് എല്ലാ പൗരന്റെയും കടമയാണ്. വൈദ്യശാസ്ത്ര പുരോഗതിയുടെ അവകാശവാദം സ്ഥിരീകരിക്കാത്ത ഇതിഹാസങ്ങളുടെ പേരില്‍ കെട്ടിവെക്കുന്ന പ്രധാനമന്ത്രി ഇതെങ്ങനെയാണ് നിര്‍വഹിക്കുകയെന്ന് എനിക്കറിയില്ല. ഭരണഘടന ആവശ്യപ്പെടുന്നതിന് പൂര്‍ണമായും വിരുദ്ധമാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ എന്ന് വ്യക്തമാണ്. അതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍ മോദിക്ക് പോലും ഇതിനോട് വിയോജിക്കാനാവില്ലെന്ന് എനിക്കുറപ്പാണ്. കരണ്‍ താപ്പര്‍ എഴുതുന്നു…

fbthapar-karan

മൊഴിമാറ്റം: ജിന്‍സി ബാലകൃഷ്ണന്‍

എന്തൊക്കെയാണ് നമ്മള്‍ നമ്മുടെ പ്രധാനമന്ത്രിയില്‍ നിന്നും പ്രതീക്ഷിക്കേണ്ടത്? ഇതൊരിക്കലും ആലങ്കാരികമായ ചോദ്യമല്ല. എന്തുകൊണ്ടാണെന്ന് നിങ്ങള്‍ക്ക് ഉടന്‍ മനസിലാവും. സമഗ്രതയും, അര്‍പ്പണവും, പ്രതിജ്ഞാബദ്ധതയും, ഭരണപരമായ മികവും, അല്പമെങ്കിലും ബുദ്ധിയുമാണ് നാം പ്രതീക്ഷിക്കുന്നത്. പക്ഷെ അതുകൊണ്ട ്എല്ലാമാവുമോ?

ഈ മൂന്ന് ഗുണങ്ങള്‍ക്കൊപ്പം നമ്മള്‍ വിവേകവും പ്രതീക്ഷിക്കും. പ്രധാനമന്ത്രി പറയുന്നതും ചെയ്യുന്നതുമെല്ലാം പൂര്‍ണമായി നാം എല്ലായ്‌പ്പോഴും അംഗീകരിക്കണമെന്നില്ല. പക്ഷെ അവരുടെ ചിന്തകളും, പ്രവൃത്തികളും വിവേകപൂര്‍ണവും എല്ലാവരെയും പരിഗണിക്കുന്നതും വിശ്വസനീയവുമാണെന്ന തോന്നലുണ്ടാവും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പലപ്പോഴും സംഭവിക്കുന്നത് പോലെ അവരുടെ ചര്‍ച്ചകള്‍ തെറ്റായി വരികയാണെങ്കില്‍ കൂടി അത് സമാന്യബുദ്ധിക്ക് നിരയ്ക്കാത്തതാവില്ലെന്ന്.

ചരിത്രാതീതകാലം മുതലേ ഇന്ത്യയില്‍ ജനിത ശാസ്ത്രവും പ്ലാസ്റ്റിക് സര്‍ജറിയും നിലനിന്നിരുന്നെന്ന മോദിയുടെ അനുമാനം പല ഹിന്ദുക്കളുടെയും മനസിലുണ്ടെന്നത് സംശയലേശമന്യേ പറയാന്‍ കഴിയും. വ്യക്തിയെന്ന നിലയില്‍ ഒരാള്‍ക്ക് അവര്‍ക്കിഷ്ടമുള്ളത് വിശ്വസിക്കാനുള്ള അധികാരമുണ്ട്. പക്ഷെ ഇന്ത്യയുടെ പ്രധാനമന്ത്രിയെന്ന നിലയ്ക്ക് ഈ വിശ്വാസത്തെ വസ്തുതയായി പ്രഖ്യാപിക്കുന്നതിന്, അതും ഒരു ആശുപത്രിയുടെ ഉദ്ഘാടന വേളയില്‍, വേറെ ഉദ്ദേശമാണുള്ളത്.

bycicle
ഇവിടെയാണ് നരേന്ദ്രമോദിയെ കുടുക്കാന്‍ ഞാന്‍ ധൈര്യം കാണിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച എച്ച്.എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്ററിന്റെ ഉദ്ഘാടന ചടങ്ങില്‍ അദ്ദേഹം പറഞ്ഞു:

” മഹാഭാരത് കാ കഹ്നാ ഹെ കി കര്‍ണ് മാ കി ഗോധ് സെ പൈദാ നഹി ഹുവാ താ. ഇസ്‌കാ മത്‌ലബ് യെ ഹി കി ഉസ് സമയ് ജനിറ്റിക് സയന്‍സ് മോജുദ് താ… ഹം ഗമേഷ്ജി കി പൂജാ കിയാ കര്‍തേ ഹെ, കോയി തോ പ്ലാസ്റ്റിക് സര്‍ജന്‍ ഹോഗാ ഉസ് സാംനേ മേ ജിസ്‌നേ മനുഷ്യ കേ ശരീര്‍ ഹാതി കാ സാര്‍ രഖ് കര്‍ കി പ്ലാസ്റ്റിക് സര്‍ജറി കാ പ്രാരംഭ് കിയാ ഹോഗാ.”

[മഹാഭാരതത്തില്‍ പറയുന്നുണ്ട് കര്‍ണന്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നല്ല പിറന്നതെന്ന്. അതിനര്‍ത്ഥം ഈ ഇതിഹാസം എഴുതപ്പെടുന്ന സമയത്ത് ജനിതക ശാസ്ത്രം നിലവിലുണ്ടായിരുന്നെന്നാണ്. ഗണപതി ഭഗവാനെ നമ്മളെല്ലാം ആരാധിക്കുന്നു; ഒരു കാര്യം ഉറപ്പാണ്, മനുഷ്യനില്‍ ആനയുടെ തലയെടുത്ത് ഉറപ്പിക്കണമെങ്കില്‍ അക്കാലത്ത് ഒരു പ്ലാസ്റ്റിക് സര്‍ജന്‍ തീര്‍ച്ചയായും ഉണ്ടായിരുന്നിരിക്കും.]

ചരിത്രാതീതകാലം മുതലേ ഇന്ത്യയില്‍ ജനിത ശാസ്ത്രവും പ്ലാസ്റ്റിക് സര്‍ജറിയും നിലനിന്നിരുന്നെന്ന മോദിയുടെ അനുമാനം പല ഹിന്ദുക്കളുടെയും മനസിലുണ്ടെന്നത് സംശയലേശമന്യേ പറയാന്‍ കഴിയും. വ്യക്തിയെന്ന നിലയില്‍ ഒരാള്‍ക്ക് അവര്‍ക്കിഷ്ടമുള്ളത് വിശ്വസിക്കാനുള്ള അധികാരമുണ്ട്. പക്ഷെ ഇന്ത്യയുടെ പ്രധാനമന്ത്രിയെന്ന നിലയ്ക്ക് ഈ വിശ്വാസത്തെ വസ്തുതയായി പ്രഖ്യാപിക്കുന്നതിന്, അതും ഒരു ആശുപത്രിയുടെ ഉദ്ഘാടന വേളയില്‍, വേറെ ഉദ്ദേശമാണുള്ളത്.

ദിനാനന്ദ് ഭദ്രയുടെ കാഴ്ചപ്പാടുകളുടെ പ്രതിധ്വനി മാത്രമാണ് മോദിയുടേത്.  ഗുജറാത്ത് മുഴുവനുള്ള 42,000 സ്‌കൂളുകളുടെ കരിക്കുലത്തിന്റെ ഭാഗമാണിപ്പോള്‍ അദ്ദേഹത്തിന്റെ പുസ്തകം. അത് മോദി മുഖ്യമന്ത്രിയായിരുന്ന കാലത്തെ തെറ്റായ സന്ദേശങ്ങള്‍ വഹിക്കുകയും ചെയ്യുന്നു. കുന്തിയുടെയും കൗരവരുടെയും കാലം മുതല്ഡക്ക് തന്നെ മൂലകോശ റിസര്‍ച്ച് നിലനിന്നിരുന്നെന്നാണ് അവ അവകാശപ്പെടുന്നത്.

fake2
എന്തുകൊണ്ട്? അതിനു കാരണം പുരാണേതിഹാസങ്ങളാണ് ശാസ്ത്രീയമായ നേട്ടങ്ങളുടെ അടിസ്ഥാനമെന്ന് അവകാശപ്പെടുന്നത് യുക്തിസഹമല്ല എന്നതാണ്. എന്തെന്നാല്‍ പുരാവൃത്തം വാസ്തവമാണെന്നത് അനുമാനം മാത്രമാണ്. അല്ലാതെ അതിന് തെളിവുകളൊന്നുമില്ല. ഇത് വെറും അനുചിതമായ അനുമാനം മാത്രമാണ്.

രണ്ടാമതായി അവ എപ്പോഴെങ്കിലും സംഭവിച്ചിട്ടുണ്ടെന്നതിന് രേഖാമൂലം യാതൊരു തെളിവുമില്ലാത്തപ്പോള്‍ നമ്മള്‍ വീമ്പുപറയുന്ന ശാസ്ത്രീയമായ അറിവും നേട്ടങ്ങളും പണ്ട് ഉണ്ടായിരുന്നെന്നും അവ പിന്നീട് നഷ്ടപ്പെട്ടെന്നും എങ്ങനെയാണ് കണക്കുകൂട്ടാനാവുക?

modi-pic

Click Here >>

ദിനാനന്ദ് ഭദ്രയുടെ കാഴ്ചപ്പാടുകളുടെ പ്രതിധ്വനി മാത്രമാണ് മോദിയുടേത്.  ഗുജറാത്ത് മുഴുവനുള്ള 42,000 സ്‌കൂളുകളുടെ കരിക്കുലത്തിന്റെ ഭാഗമാണിപ്പോള്‍ അദ്ദേഹത്തിന്റെ പുസ്തകം. അത് മോദി മുഖ്യമന്ത്രിയായിരുന്ന കാലത്തെ തെറ്റായ സന്ദേശങ്ങള്‍ വഹിക്കുകയും ചെയ്യുന്നു. കുന്തിയുടെയും കൗരവരുടെയും കാലം മുതല്ഡക്ക് തന്നെ മൂലകോശ റിസര്‍ച്ച് നിലനിന്നിരുന്നെന്നാണ് അവ അവകാശപ്പെടുന്നത്.

മഹാഭാരത കാലത്തേ ടെലിവിഷന്‍ കണ്ടെത്തിയിരുന്നെന്നും കൂടാതെ വേദകാലം മുതല്‍ മോട്ടോര്‍ കാര്‍ ഉണ്ടായിരുന്നെന്നുമാണ് ഇതില്‍ പറയുന്നത്. ചിലര്‍ അസംബന്ധമാണെന്ന് പറഞ്ഞ് തള്ളുന്നില്ല.  ചരിത്രാതീത കാലത്ത് ജനിതക ശാസ്ത്രവും പ്ലാസ്റ്റിക് സര്‍ജറിയും ഇന്ത്യയില്‍ നിലനിന്നിരുന്നെന്ന അവകാശവാദത്തോട് എന്തുകൊണ്ടാണ് ഇങ്ങനെ പറയാത്തത്?

മറ്റ് രണ്ട് കാര്യങ്ങള്‍ കൂടി എനിക്ക് ചൂണ്ടിക്കാണിക്കാനുണ്ട്. മോദി സ്മാര്‍ട്ട് സിറ്റികള്‍ നിര്‍മിക്കാന്‍ ആഗ്രഹിക്കുന്നു. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നു. ചൊവ്വാദൗത്യത്തില്‍ അഭിമാനിക്കുന്നു. ഡിജിറ്റല്‍ ഇന്ത്യ ബുള്ളറ്റ് ട്രയിനുകളെ ഇറക്കുമതി ചെയ്യാനാഗ്രഹിക്കുന്നെന്നും ഇന്ത്യയെ പ്രതിരോധ ആയുധങ്ങളുടെ കേന്ദ്രമാക്കി മാറ്റുമെന്നും പറയുന്നു. ഇതെല്ലാം 21ാം നൂറ്റാണ്ടിലെ ആഗ്രഹങ്ങളാണ്. പിന്നെയെങ്ങനെയാണ് ഇതെല്ലാം സ്ഥിരീകരിക്കപ്പെടാത്ത ഇതിഹാസങ്ങള്‍ക്കൊപ്പം നില്‍ക്കുക? ഇത് വൈരുദ്ധ്യമല്ലേ.

ഗ്രീക്ക് ഇതിഹാസത്തില്‍ സെന്റോറും (പകുതി മനുഷ്യനും പകുതി കുതിരയുമായ ജീവി), മിനോറ്റോറും (മനുഷ്യ ശരീരവും കാളയുടെ ഉടലുമുള്ള ജീവി) ഉണ്ട്. പേര്‍ഷ്യക്കാര്‍ക്ക് ഗ്രിഫിനുമുണ്ട് (കഴുകന്റെ തലയും സിംഹത്തിന്റെ ഉടലുമുള്ള ജീവി). മുത്തശ്ശിക്കഥകളില്‍ ജലകന്യകയുമുണ്ട്. ഈ ജീവികളെല്ലാം നിലനിന്നിരുന്നെന്ന വിശ്വാസത്തിലേക്ക് നമ്മളെ നയിക്കുന്നതാണ് മോദിയുടെ നിലപാടുകള്‍. അതെല്ലാം ജീവിച്ചിരുന്നെന്ന് ആരെങ്കിലും വിശ്വസിക്കുമോ? സ്വപ്നത്തില്‍ മാത്രമാണ് അങ്ങനെ സംഭവിക്കുക? അല്ലെങ്കില്‍ നമ്മുടെ കുട്ടിക്കാലത്ത് മാത്രമേ ആ വിശ്വാസം നിലനില്‍ക്കൂ?

മറ്റ് രണ്ട് കാര്യങ്ങള്‍ കൂടി എനിക്ക് ചൂണ്ടിക്കാണിക്കാനുണ്ട്. മോദി സ്മാര്‍ട്ട് സിറ്റികള്‍ നിര്‍മിക്കാന്‍ ആഗ്രഹിക്കുന്നു. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നു. ചൊവ്വാദൗത്യത്തില്‍ അഭിമാനിക്കുന്നു. ഡിജിറ്റല്‍ ഇന്ത്യ ബുള്ളറ്റ് ട്രയിനുകളെ ഇറക്കുമതി ചെയ്യാനാഗ്രഹിക്കുന്നെന്നും ഇന്ത്യയെ പ്രതിരോധ ആയുധങ്ങളുടെ കേന്ദ്രമാക്കി മാറ്റുമെന്നും പറയുന്നു. ഇതെല്ലാം 21ാം നൂറ്റാണ്ടിലെ ആഗ്രഹങ്ങളാണ്. പിന്നെയെങ്ങനെയാണ് ഇതെല്ലാം സ്ഥിരീകരിക്കപ്പെടാത്ത ഇതിഹാസങ്ങള്‍ക്കൊപ്പം നില്‍ക്കുക? ഇത് വൈരുദ്ധ്യമല്ലേ.

fake
പ്രധാനമന്ത്രിയുടെ പ്രസ്താവനയെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് കുറച്ചുകൂടി മുന്നോട്ടുപോയിരിക്കുകയാണ്. ഇത് എല്ലാവരെ സംബന്ധിച്ചും വളരെ ഗൗരവമാണ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 51 എ (എച്ച്) പ്രകാരം ശാസ്ത്രീയ മനോഭാവത്തെ വികസിപ്പിക്കുകയെന്നത് എല്ലാ പൗരന്റെയും കടമയാണ്. വൈദ്യശാസ്ത്ര പുരോഗതിയുടെ അവകാശവാദം സ്ഥിരീകരിക്കാത്ത ഇതിഹാസങ്ങളുടെ പേരില്‍ കെട്ടിവെക്കുന്ന പ്രധാനമന്ത്രി ഇതെങ്ങനെയാണ് നിര്‍വഹിക്കുകയെന്ന് എനിക്കറിയില്ല. ഭരണഘടന ആവശ്യപ്പെടുന്നതിന് പൂര്‍ണമായും വിരുദ്ധമാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ എന്ന് വ്യക്തമാണ്. അതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍ മോദിക്ക് പോലും ഇതിനോട് വിയോജിക്കാനാവില്ലെന്ന് എനിക്കുറപ്പാണ്.

ഇതെല്ലാം ബുദ്ധിമുട്ടുണ്ടാക്കുന്ന സംശയങ്ങളാണ്. പ്രധാനമന്ത്രി അതിനൊരു കാരണമായി തീരുന്നു എന്നത് ഭീതിജനകമാണ്. ഈ പ്രശ്‌നത്തിന് മാധ്യമങ്ങള്‍ വന്‍ ശ്രദ്ധ നല്‍കുമോ എന്ന ഭയം എനിക്കുണ്ട്. ഒരിന്ത്യന്‍ ശാസ്ത്രജ്ഞനും പ്രധാനമന്ത്രിയുടെ ഈ അവകാശ വാദത്തിനെതിരെ രംഗത്തുവന്നില്ലയെന്നത് എന്നെ ആശ്ചര്യപ്പെടുത്തുന്നു. അവരുടെ നിശബ്ദത ഞാന്‍ അന്തംവിട്ട് നില്‍ക്കുകയാണ്. മാധ്യമങ്ങളുടെ നിശബ്ദതയും എന്നെ അലോസരപ്പെടുത്തുന്നു. എല്ലാവരും മനപൂര്‍വ്വം അതിനെ ഒഴിവാക്കുകയാണെന്ന തരത്തിലാണ് കാര്യങ്ങള്‍.

ഹെഡ്‌ലൈന്‍സ് ടുഡേ പ്രോഗ്രാമിന്റെ കമന്റേറ്ററും അവതാരകനുമാണ് ലേഖകന്‍.
കടപ്പാട് : The Hindu