കപിലിന്റെ ചെകുത്താന്മാര്‍ വെള്ളിത്തിരയിലേക്ക്; ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു
Biopic
കപിലിന്റെ ചെകുത്താന്മാര്‍ വെള്ളിത്തിരയിലേക്ക്; ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 11th April 2019, 3:07 pm

മുംബൈ: മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന പുതിയ ചിത്രം 83 യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ രണ്‍വീര്‍ സിംഗാണ് കപിലായി എത്തുന്നത്.

ചിത്രത്തില്‍ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ കെ.ശ്രീകാന്തായി ജീവയും എത്തുന്നുണ്ട്. 1983 ലെ ലോകകപ്പ് വിജയത്തെ അടിസ്ഥാനമാക്കിയാണ് ചിത്രമെന്നാണ് സൂചന.

ചിരാഗ് പാട്ടില്‍, ഹാര്‍ദി സന്ധു, ആമി വിര്‍ക്ക്, സാക്വുബ് സലീം, പങ്കജ് ത്രിപാഠി, സര്‍താജ് സിംഗ്, താഹിര്‍ രാജ് ബാസിന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അടുത്ത വര്‍ഷം ചിത്രം തിയേറ്ററുകളില്‍ എത്തും. കപിലിന്റെ ചെകുത്താന്മാരുടെ കളി വെള്ളിത്തിരയില്‍ കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.