ലോകഃയെ തളയ്ക്കാന്‍ ഇനി കാന്ത; റിലീസ് തീയതി പ്രഖ്യാപിച്ചു
Indian Cinema
ലോകഃയെ തളയ്ക്കാന്‍ ഇനി കാന്ത; റിലീസ് തീയതി പ്രഖ്യാപിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 20th October 2025, 11:59 am

12 വര്‍ഷം കൊണ്ട് നടനെന്ന നിലയില്‍ ദുല്‍ഖര്‍ സല്‍മാന്‍ ഉണ്ടാക്കിയെടുത്ത ഓളം ചെറുതൊന്നുമല്ല. സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖല്‍ സല്‍മാന്‍ സിനിമാലോകത്തേക്ക് കാലെടുത്തുവെച്ചത്.

നടന്‍ എന്ന നിലയില്‍ മാത്രമല്ല നിര്‍മാതാവ് എന്ന നിലയിലും മലയാളത്തില്‍ ഈ വര്‍ഷം ഗംഭീരനേട്ടമാണ് ദുല്‍ഖര്‍ സ്വന്തമാക്കിയിരിക്കുന്നത്. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് നിര്‍മിച്ച ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര 300 കോടിക്കുമുകളില്‍ സ്വന്തമാക്കി കഴിഞ്ഞു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ നിര്‍മാണത്തില്‍ വരുന്ന അടുത്ത ചിത്രം റിലീസിനൊരുങ്ങുകയാണ്.

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കാന്തയാണ് റിലീസ് ചെയ്യാനൊരുങ്ങുന്നത്. ചിത്രം നവംബര്‍ 14ന് റിലീസ് ചെയ്യുമെന്ന് വേഫേറര്‍ ഫിലിംസ് ഒദ്യോഗികമായി അറിയിച്ചു. തന്റെ സോഷ്യല്‍ മീഡിയയിലൂടെയാണ് വേഫെറര്‍ ഫിലിംസ് ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബര്‍ 26ന് തിയേറ്ററില്‍ എത്താനിരുന്ന ചിത്രം ലോകഃയുടെ വിജയത്തില്‍ മാറ്റിവെക്കുകയായിരുന്നു.

 

ചന്ദ്രയുടെ ബോക്സ് ഓഫീസ് വേട്ട തുടരുകയാണെന്നും എല്ലാവര്‍ക്കും വേണ്ടി തങ്ങള്‍ മറ്റൊരു സിനിമാറ്റിക് അനുഭവം ഒരുക്കിയിട്ടുണ്ടെന്നുമാണ് വേഫെറര്‍ അറിയിച്ചത്. ലോകയോടൊപ്പം നിര്‍ത്താവുന്ന ചിത്രമാണ് കാന്തയൈന്നും വേഫെറര്‍ ഫിലിംസ് അറിയിച്ചു.

തമിഴ്നാട്ടിലെ ആദ്യകാല സൂപ്പര്‍സ്റ്റാറായ എം.കെ. ത്യാഗരാജ ഭാഗവതരുടെ ജീവിതകഥയെ അടിസ്ഥാനമാക്കിയാണ് കാന്താ ഒരുങ്ങുന്നത്. ലക്കി ഭാസ്‌കര്‍ എന്ന വിജയ ചിത്രത്തിന് ശേഷം ദുല്‍ഖര്‍ തെലുങ്കില്‍ അഭിനയിക്കുന്ന ചിത്രമാണ് കാന്ത.

ദുല്‍ഖര്‍ സല്‍മാനും റാണാ ദഗ്ഗുബാട്ടിയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. നവാഗതനായ സെല്‍വമണി സെല്‍വരാജാണ് ചിത്രത്തിന്റെ സംവിധായകന്‍. സമുദ്രക്കനി, റാണാ ദഗ്ഗുബാട്ടി, ഭാഗ്യശ്രീ ബോസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Content Highlight: Kantha release date announced