തോറ്റ് തുടങ്ങി ഇന്ത്യ ; കാണ്‍പൂരില്‍ ഇംഗ്ലണ്ടിന് അനായാസ വിജയം
Daily News
തോറ്റ് തുടങ്ങി ഇന്ത്യ ; കാണ്‍പൂരില്‍ ഇംഗ്ലണ്ടിന് അനായാസ വിജയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th January 2017, 8:31 pm

engകാണ്‍പൂര്‍: അവസാന ഏകദിനത്തിലെ വിജയം നല്‍കിയ ആത്മവിശ്വാസത്തിന്റെ കരുത്തില്‍ കാണ്‍പൂരില്‍ വിജയം കൊയ്ത് ഇംഗ്ലണ്ട്. ഏഴ് വിക്കറ്റുകള്‍ക്കാണ് ഇംഗ്ലീഷ് പട ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇതോടെ മൂന്ന് മത്സരങ്ങളുള്ള ട്വന്റി-20 പരമ്പരയില്‍ ഇംഗ്ലണ്ട് 1-0 ന് മുന്നിലെത്തി.

ടോസ് നേടിയ മോര്‍ഗന്‍ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഇന്ത്യയുടെ വിക്കറ്റുകള്‍ ഓരോന്നായി വീഴ്ത്തി ഇംഗ്ലീഷ് ബൗളര്‍മാര്‍ നായകന്റെ തീരുമാനത്തെ ശരിവച്ചു. അവസാന ഓവറുകളില്‍ മുന്‍ നായകന്‍ ധോണി കത്തിക്കയറാന്‍ ശ്രമിച്ചെങ്കിലും ഇന്ത്യയുടെ സ്‌കോര്‍ 147-7 എന്ന നിലയില്‍ അവസാനിക്കുകയായിരുന്നു. ഏകദിനത്തില്‍ ഓപ്പണിംഗ് കൂട്ടുകെട്ട് പരാജയമായിരുന്നതിനാല്‍ കെ.എല്‍ രാഹുലിനൊപ്പം നായകന്‍ കോഹ്ലിയായിരുന്നു ഇന്ന് ബാറ്റിംഗ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ കോഹ്ലിയുടേയും മനീഷ് പാണ്ഡെയുടേയും വിക്കറ്റുകള്‍ വീഴ്ത്തിയ മോയിന്‍ അലി ഇംഗ്ലണ്ടിനെ തുടക്കത്തില്‍ തന്നെ കടാക്ഷിച്ചു.


Also Read: വിജയം ഉറപ്പിച്ച് താരം സ്റ്റമ്പും പറിച്ച് ഓടി, അമളി മനസ്സിലായത് പിന്നെ ; നാണം കെട്ട് ശ്രീലങ്ക (വീഡിയോ കാണാം ) 


മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിന്റെ രണ്ട് വിക്കറ്റുകള്‍ പിഴുത് യുവതാരം ചാഹല്‍ പ്രതീക്ഷ നല്‍കിയെങ്കിലും പരിചയ സമ്പന്നരായ മോര്‍ഗനും ജോ റൂട്ടും ചേര്‍ന്ന് ടീമിനെ അനായാസ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 38 പന്തില്‍ നിന്നും 51 റണ്‍സ് നേടി മോര്‍ഗന്‍ പുറത്തായെങ്കിലും വിജയത്തിന് അരികിലെത്തിയിരുന്നു അപ്പോഴേക്കും ഇംഗ്ലണ്ട്.