തൃശൂരിനെ മലര്‍ത്തിയടിച്ച് കണ്ണൂരിന് കന്നിക്കിരീടം; വാരിയേഴ്‌സിന്റെ വമ്പനായി ഗോമസ്!
Sports News
തൃശൂരിനെ മലര്‍ത്തിയടിച്ച് കണ്ണൂരിന് കന്നിക്കിരീടം; വാരിയേഴ്‌സിന്റെ വമ്പനായി ഗോമസ്!
ശ്രീരാഗ് പാറക്കല്‍
Friday, 19th December 2025, 10:27 pm

സൂപ്പര്‍ ലീഗ് കേരളയിലെ രണ്ടാം സീസണില്‍ ചാമ്പ്യന്‍മാരായ കണ്ണൂര്‍ഡ വാരിയേഴ്‌സ്. തൃശൂര്‍ മാജിക്കിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് കണ്ണൂര്‍ തങ്ങളുടെ കന്നിക്കിരീടത്തില്‍ മുത്തമിട്ടത്. 19ാം മിനിട്ടില്‍ അസിയെര്‍ ഗോമസ് നേടിയ പെനാല്‍റ്റി ഗോളിലൂടെയാണ് കണ്ണൂര്‍ കിരീടത്തില്‍ മുത്തമിട്ടത്.

മത്സരത്തില്‍ ഗോള്‍ നേടിയ ശേഷവും മികച്ച അറ്റാക്കിങ് ഗെയ്മാണ് കണ്ണൂര്‍ കാഴ്ചവെച്ചത്. പിന്നീട് പ്രതിരോധത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വന്ന തൃശൂര്‍ മാജിക്കിന് ചില കൗണ്ടര്‍ സ്‌ട്രൈക്കുകള്‍ക്ക് അവസരം ലഭിച്ചെങ്കിലും ഗോള്‍ നേടാന്‍ സാധിച്ചില്ലായിരുന്നു.

 

മത്സരത്തിലെ വാശിയേറിയ ആദ്യ പകുതിക്ക് ശേഷം ഇരു കൂട്ടരും തങ്ങളുടെ ലീഡിന് വേണ്ടി പൊരുതുകയായിരുന്നു. നിരവധി അവസരങ്ങള്‍ ഉണ്ടായിട്ടും ഇരുകൂട്ടര്‍ക്കും ഉപയോഗിക്കാന്‍ സാധിച്ചില്ല.
മത്സരത്തിലെ ആദ്യ പകുതിയില്‍ കണ്ണൂരിന്റെ സച്ചിന്‍ ചുവപ്പ് കാര്‍ഡുമായി മടങ്ങിയതോടെ രണ്ടാം പകുതിയില്‍ ഉടനീളം 10 പേരുമായി കളിച്ചാണ് കണ്ണൂര്‍ ജയം ഉറപ്പിച്ചത്.

പ്രതിരോധവും അറ്റാക്കിങ്ങും പൊട്ടിപ്പോകാതെയും ഗോള്‍ വഴങ്ങാതെയുമാണ് കണ്ണൂര്‍ പൊരുതിയത്. 71 ആം മിനിട്ടില്‍ മൈസണ്‍ ആല്‍വേസിലൂടെ തൃശൂര്‍ സമനില കണ്ടെത്തി എങ്കിലും ലൈന്‍ റഫറിഓഫ് വിളിച്ചത് നിര്‍ണായകമായി. ശേഷം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങിയ മത്സരത്തിലും സമനില ഗോള്‍ കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ കണ്ണൂര്‍ തങ്ങളുടെ കിരീടനേട്ടം ഉറപ്പിക്കുകയായിരുന്നു.

Content Highlight: Kannur Warriors Won 2025 Kerala Super League Final

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ