തലശ്ശേരി: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയതായി വിവരം. ജയിലിലെ ഒന്നാം ബ്ലോക്കിന് സമീപത്ത് നിന്നാണ് മൊബൈല്‍ കണ്ടെത്തിയത്.
ഒന്നാം ബ്ലോക്കിലെ പത്താം സെല്ലിന്റെ മുന്നിലുണ്ടായിരുന്ന ഒരു കല്ലിനിടയില്‍ ഒളിപ്പിച്ചിരുന്ന നിലയിലാണ് മൊബൈല്‍ ഉണ്ടായിരുന്നത്. ഇന്നലെ നടന്ന (ശനി) ജയിൽ അധികൃതരുടെ പതിവ് പരിശോധനക്കിടെയാണ് മൊബൈല്‍ കണ്ടെത്തിയത്.
സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു. ജയില്‍ സൂപ്രണ്ടിന്റെ പരാതിയിലാണ് കേസെടുത്തത്. സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടിയതിന് പിന്നാലെയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും മറ്റൊരു അനാസ്ഥ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഗോവിന്ദച്ചാമി ജയില്‍ ചാടിയതിനെ തുടര്‍ന്ന് സെന്‍ട്രല്‍ ജയിലിലെ മൊബൈല്‍ ഫോണ്‍, ലഹരി തുടങ്ങിയവയുടെ ഉപയോഗം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ജയിലിനുള്ളില്‍ നിന്ന് മൊബൈല്‍ കണ്ടെത്തുന്നത്.