എഡിറ്റര്‍
എഡിറ്റര്‍
ഞാനൊരു റിബലാണ് അതുകൊണ്ടാണ് ഐ.എ.എസില്‍ നിന്ന് രാജിവെച്ചത്: അല്‍ഫോണ്‍സ് കണ്ണന്താനം
എഡിറ്റര്‍
Tuesday 19th September 2017 10:50am

 

ന്യൂദല്‍ഹി: മോദി മന്ത്രിസഭ അധികാരമേറ്റ് മൂന്ന് വര്‍ഷം തികഞ്ഞപ്പോഴാണ് കേരളത്തിനു ഒരു കേന്ദ്ര മന്ത്രിയെ ലഭിക്കുന്നത്. അതും ഐ.എ.എസ് ഉദ്യോഗം രാജിവെച്ച് രാഷ്ട്രീയത്തിലിറങ്ങിയ അല്‍ഫോണ്‍സ് കണ്ണന്താനം. ഇടതു സഹയാത്രികനായി രാഷ്ട്രീയ ജീവിതം ആരംഭിച്ച കണ്ണന്താനം ബി.ജെ.പിയുടെ ദേശീയ നിര്‍വാഹക സമിതിയംഗമായിരിക്കയേണ് കേന്ദ്ര സഹമന്ത്രി പദത്തിലെത്തുന്നത്.


Also Read: അന്ന് മോദിയെ കുറിച്ച് പറഞ്ഞതൊക്കെ താങ്കള്‍ ഓര്‍ക്കുന്നുണ്ടോ? : ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള അര്‍ണബ് ഗോസ്വാമിയുടെ വെളിപ്പെടുത്തലുകളെ പൊളിച്ചടുക്കി മാധ്യമപ്രവര്‍ത്തകന്‍ രജദീപ് സര്‍ദേശായി


താന്‍ ഐ.എ.എസില്‍ നിന്ന് രാജിവെക്കാനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് കണ്ണന്താനം. ഗൃഹലക്ഷ്മിക്കായി രജി ആര്‍ നായര്‍ നടത്തിയ അഭിമുഖത്തിലാണ് കണ്ണന്താനം ഐ.എ.എസില്‍ നിന്നും രാജിവെക്കാനുള്ള കാരണം വ്യക്തമാക്കിയത്. ആകെയൊരു ജന്മമല്ലേയുള്ളു അതുകൊണ്ട് ബാക്കിയുള്ള വര്‍ഷങ്ങളില്‍ പുതുതായി എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയതിനാലാണ് രാജിവെച്ചതെന്നാണ് കണ്ണന്താനം പറയുന്നത്.

‘ഒരു ജന്മമല്ലേയുള്ളു. ബാക്കിയുള്ള വര്‍ഷങ്ങള്‍ പുതുതായി എന്തെങ്കിലും ചെയ്യണമെന്ന തോന്നി. പക്ഷേ ഇനിയും ജന്മമുണ്ടെങ്കില്‍ അടുത്ത പതിമൂന്ന് ജന്മത്തിലും ഞാന്‍ ഐ.എ.എസ് ഓഫീസറായിട്ടേ ജനിക്കു. കാരണം കൂടുതല്‍ അധികാരമുള്ള ജനങ്ങളെ സഹായിക്കാന്‍ പറ്റുന്ന ജോലിയാണത്. പക്ഷേ ഈ പതിമൂന്ന് ജന്മത്തിലും ഞാന്‍ ഐ.എ.എസീന്ന് രാജിവെയ്ക്കും. ഞാനൊരു റിബലണല്ലോ, അതെ ഞാനൊരു നിഷേധിയായതിനാല്‍ രാജിവെയ്ക്കും.’ കണ്ണന്താനം പറയുന്നു.


Dont Miss: ട്രാക്‌സ്യൂട്ട് ഇല്ല, ദക്ഷിണമേഖല ജൂനിയര്‍ അത്‌ലറ്റിക് മാര്‍ച്ച് പാസ്റ്റില്‍ നാണം കെട്ട് കേരളം


തനിക്ക് മന്ത്രിസ്ഥാനം ലഭിച്ചത് സ്വപ്‌നത്തിന്റെ പിറകേ പോകാനുള്ള ധൈര്യം കൊണ്ടാണെന്നു പറഞ്ഞ കണ്ണന്താനം സ്വപ്‌നത്തിനു വേണ്ടി കഠിനാധ്വാനം ചെയ്യാനുള്ള മനസ് തനിക്കുണ്ടെന്നും തോല്‍ക്കുകയാണെങ്കിലും ജയിക്കുകയാണെങ്കിലും എപ്പോഴും പ്രതീക്ഷയുണ്ടാകണമെന്നും പറയുന്നു.

Advertisement